എന്നെ ലൈക്കണേ....

Sunday, February 17, 2013

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.
കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!

11 comments:

 1. അമ്പടോ! വാക്കുകള്‍ ആകെ അഞ്ചെണ്ണം വീതമേ ഉള്ളൂ എങ്കിലും ആശയങ്ങള്‍ വലുതാണ്‌ കേട്ടോ! ഈ സംരംഭം കലക്കി! ഇനിയും പോരട്ടെ!!!

  സംഗതി പൊളിച്ചു ട്ടാ!

  ReplyDelete
 2. സംഭവം കലക്കി !! ആശംസകള്‍....

  ReplyDelete
 3. നിലാവ്...
  രാത്രിയുടെ
  പൊള്ളാത്ത
  ഹൃദയത്തിന്റെ
  വേനല്‍...!
  നല്ല ഭാവനയുള്ള രചന

  ReplyDelete
 4. അവസാനത്തേത് പൊളിച്ചു :)

  ReplyDelete
 5. കാച്ചിക്കുറുക്കി ആവിഷ്ക്കരിക്കാനാണ് പ്രയാസം. പക്ഷെ അതിവിടെ നിഷ്പ്രയാസം സാധിച്ചിരിക്കുന്നു.

  ReplyDelete
 6. ഇത് കൊള്ളാട്ടോ ,ഷിറുസ് :)
  അസ്രൂസാശംസകള്‍

  ReplyDelete