എന്നെ ലൈക്കണേ....

Tuesday, February 5, 2013

മരണശേഷം..


***
മരണവീട്ടില്‍ 
നിശബ്ദത ജനിക്കുന്നേയില്ല.. 
അടക്കം പറച്ചിലുകളുടെ 
മര്‍മ്മരങ്ങള്‍..
പൂര്‍വ്വസൂരികളില്‍ നിന്ന്
മൃതദേഹം 'ടിയാന്‍' വരെയുള്ള
ചരിത്ര സംക്രമണങ്ങള്‍...
കുറെ നാള്‍ കൂടി കൂടിച്ചേരാന്‍ കഴിഞ്ഞ
സൌഹൃദ സ്മൃതികളുടെ
വിസ്ഫോടനങ്ങള്‍..
സ്വാതന്ത്ര്യമതിന്റെ അന്ത:സത്തയില്‍
അനുഭവിക്കാന്‍ കഴിയുന്ന
ബാല്യസീല്‍ക്കാരങ്ങള്‍...
പയ്യാരം പറച്ചിലുകള്‍,
പരദൂഷണങ്ങള്‍,
'പെണ്ണുര'കളിലെ
ആര്‍ഭാടങ്ങള്‍..!
മരണവീട്ടിലെ
ശബ്ദങ്ങള്‍
മൌനം പുതപ്പിക്കുക,
ആള്‍ക്കൂട്ടത്തില്‍ തനിയെ
ആയിപ്പോയ ശവത്തെ മാത്രം..!
ഞാനെത്തുമ്പോള്‍
ചടങ്ങ് തീര്‍ന്നിട്ടില്ല...,
ഒരു നോക്ക് കാണാന്‍ വേണ്ടി
വെള്ളവസ്ത്രമുയര്‍ത്തിത്തന്നു;
ഒരു കാരണവര്‍..
"മലയാളത്തറവാട്ടിലെ
മരിച്ച കവിതയെ കണ്ടോളൂ .."
കണ്ണുനീര്‍ത്തുള്ളികള്‍
ചാലിട്ടു കുതിര്‍ന്ന ശബ്ദം..!
നല്ലൊരു ജന്മമായിരുന്നു..
പാവം; മരിച്ചു പോയി..
......
ശേഷം,
.....
മൂന്നാം ദിനം,
കുരിശില്‍ നിന്നാകാശം പൂകിയ
യേശുവിന്റെ ചരിത്രം
ഇവിടെ
മൂന്നാം നിമിഷത്തില്‍
സംഭവിച്ചു..
പരമ്പരാഗതമായ
വേഷപ്പകര്‍ചകളില്‍...
പാരതന്ത്ര്യത്തിന്റെ
വൃത്തമലങ്കാരബന്ധനങ്ങളില്‍,
വരേണ്യവത്കരണത്തിന്റെ
കുരിശുകളില്‍
തളക്കപ്പെട്ട "കവിത"
ഉയിര്‍ത്തെഴുന്നേറ്റു..

.
മരണവീട് ഇപ്പോള്‍
നിശബ്ദമാണ്..!!!!!!
.


.....അല്ല പിന്നെ......


11 comments:

 1. "കവിത"
  ഉയിര്‍ത്തെഴുന്നേറ്റു..
  മരണവീട് ഇപ്പോള്‍
  നിശബ്ദമാണ്..!!!!!! super
  .

  ReplyDelete
 2. നന്നായിരിക്കുന്നു, ആശംസകള്‍ ! വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണം !

  ReplyDelete
 3. മരണവീട് ഇപ്പോള്‍
  നിശബ്ദമാണ്..!!!!!!
  .അതെങ്ങനെ ?
  ഇവിടെ ഒരു ഉയിര്‌പെഴുന്നെല്‌പ്പു നടന്നിരിക്കുകയല്ലേ!
  ഉയിര്‍പ്പിന്‍ നാളുകളില്‍ സന്തോഷധ്വനിയല്ലേ ഉയരുക മാഷേ!
  നിശബ്ദദ എങ്ങനെ അവിടെ തലം കെട്ടും?
  ആശംസകള്‍
  Yes, As Praveen said Pl. remove the word verification from here,
  Thanks

  ReplyDelete
  Replies
  1. തലം അല്ല തളം എന്ന് തിരുത്തി വായിക്കുക

   Delete
  2. മരണവീട് ആയത് അത് കവിത മരിച്ചു എന്ന് പൊയ്‌വാക്ക് പറഞ്ഞവര്‍ക്കാണ്..
   മരിക്കാത്തതു മരിച്ചു എന്ന് വിശ്വസിക്കുന്ന അവര്‍ ഉയിര്തെഴുന്നെല്പ്പും വിശ്വസിക്കുമോ??
   സിംപോളിക് ആയി മാത്രം ആ സന്ദര്ബത്തെ കാണുക..
   കവിത മരിച്ചു എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും,
   ചില മികച്ച കവിതകള്‍ പിറക്കുമ്പോള്‍ (എന്റേതല്ല, തീര്‍ച്ച)നാവു മുട്ടിയിരിപ്പാവുന്നുണ്ട്..
   അത്രയെ ഉദ്ദേശിച്ചുള്ളൂ..

   Delete