എന്നെ ലൈക്കണേ....

Sunday, March 31, 2013

നരനോട്..


ആകാശത്തിന്റെ 
മേഘപുസ്തകത്തില്‍ 
ടാഗ് ചെയ്ത നക്ഷത്രങ്ങളെ 
പകലുകള്‍ കൊണ്ടെന്തിനാണ്
നീ ഡിലീറ്റ്‌ ചെയ്തത്..?

ഭൂമിയുടെ
മണ്‍പുസ്തകത്തിലെ
ഇന്‍ബോക്സില്‍ പെയ്ത
വേനല്‍മഴയെ
കുപ്പികള്‍ കൊണ്ടെന്തിനാണ്
നീ തടവിലാക്കിയത്..??

ഹൃദയത്തിന്റെ
രക്തപുസ്തകത്തിലെ
പ്രേമത്തിന്റെ ടൈംലൈനില്‍
കാമത്തിന്റെ നഖം കൊണ്ടെന്തിനാണ്
നീ കമന്റിയത് ..???

ഓര്‍മ്മകളുടെ
ചരിത്രപുസ്തകങ്ങള്‍
അധിനിവേശങ്ങളുടെ
വൈറസ്സുകള്‍ കൊണ്ടെന്തിനാണ്
നീ തിരുത്തിയത്....????

ഇനി...
സ്വര്‍ഗ്ഗത്തിന്റെ
സുഖപുസ്തകത്തില്‍ 

ആഡ് ചെയ്യപ്പെടുവാന്‍
നിന്റെ സ്വപ്‌നങ്ങള്‍ മാത്രം..!

നരകത്തിന്റെ
അഗ്നിപുസ്തകത്തില്‍ 

എരിഞ്ഞ് തീരുവാന്‍
നിന്റെ ജന്മങ്ങള്‍ മാത്രം...!!

കാരണം;
ജീവിതത്തിന്റെ
കര്‍മ്മപുസ്തകത്തില്‍
നീ ഫോളോ ചെയ്യാന്‍ മറന്ന നീ..!!!

...ശുഭം?.... 


6 comments:

 1. കാരണം;
  ജീവിതത്തിന്റെ
  കര്‍മ്മപുസ്തകത്തില്‍
  നീ ഫോളോ ചെയ്യാന്‍ മറന്ന നീ..!!!


  കൊള്ളാം കേട്ടോ... :)

  please remove word verification...

  ReplyDelete
  Replies
  1. ഇപ്പം ശരിയായില്ലേ? നന്ദി മനോജ്‌

   Delete
 2. ഓര്‍മ്മകളുടെ
  ചരിത്രപുസ്തകങ്ങള്‍
  അധിനിവേശങ്ങളുടെ
  വൈറസ്സുകള്‍ കൊണ്ടെന്തിനാണ്
  നീ തിരുത്തിയത്....????അത്യാധുനികം.... കൊള്ളാം മാഷേ... :)

  ReplyDelete
 3. ഇത് കലക്കി ട്ടൊ
  ഒരു നോട്ടിഫിക്കേഷൻ ബ്ലിങ്കിങ്ങ് കവിത

  ReplyDelete