എന്നെ ലൈക്കണേ....

Wednesday, February 2, 2011

വിളക്കുകള്‍വിളക്കുകള്‍ സ്വയമെരിഞ്ഞ കാലമുണ്ടായിരുന്നു..
ഒരിക്കല്‍, ജന്മങ്ങള്‍ക്കപ്പുറത്ത്
പ്രോമിത്യൂസില്‍ നിന്ന് പകര്‍ന്നെരിഞ്ഞ
ഒരു നുള്ള് തീയില്‍ നിന്ന്
പുനര്‍ജനിച്ച അതേ വിളക്കുകള്‍...
സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌,
സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്യത്തിലേക്ക്,
ദൈവികതയില്‍ നിന്ന് മാനവികതയിലേക്ക്
അഗ്നിനാഗങ്ങള്‍ ഫണം വിടര്‍ത്തി..!
മോശയുടെ ചൂരല്‍വടിത്തുമ്പിലും,
പ്രവാചകന്‍റെ നീളന്‍ കുപ്പായക്കയ്യിലും,
ഋഷികളുടെ കമണ്ടലുവിലുമെല്ലാം
മോക്ഷമാര്‍ഗത്തിന്‍റെ മൗനം പുതച്ച്
വിളക്കുകള്‍ എരിഞ്ഞടങ്ങി...!
ഇപ്പോള്‍
വിളക്കുകള്‍ക്കു നല്ല കാലം..
വിദ്യുത്ചാലകങ്ങള്‍ പകല്‍ജാലകം തീര്‍ക്കുന്ന
കലികാല മലകളില്‍
കച്ചവട വിശ്വാസത്തിന്‍റെ മുഖം മൂടി പോലെ
വിളക്കുകള്‍ തെളിയുന്നു..
ഒരിത്തിരി വോട്ടുകള്‍ക്ക് വേണ്ടി
രാഷ്ട്രീയ "യമികളുടെ" മൗനം;
അരാജകത്വ സംഹിതയിലേക്കുള്ള
തീരാ പലായനം.!

----------------------ശുഭം-----------------------------------