എന്നെ ലൈക്കണേ....

Wednesday, February 13, 2013

ഫെബ് 14.. ഒരു ഡയറിക്കുറിപ്പ്****
പ്രണയം ഇപ്പോള്‍ 
കലണ്ടര്‍ ചതുരത്തില്‍ "ദീനം" പിടിച്ചു കിടപ്പാ..; 
തിളച്ച യവ്വനങ്ങള്‍ മുഖപുസ്തകത്തില്‍ തിരഞ്ഞത്...!
ഹൃദയത്തില്‍ നിന്നുതിരുന്ന  നോട്ടങ്ങള്‍  
ഹൃദയം തുളച്ചിറങ്ങിയിട്ട് കാലം കുറച്ചായി......; 
മരത്തണലില്‍ വിരിച്ചിട്ട സൗഹൃദങ്ങള്‍ പൂത്തിട്ടും..!! 
നിരത്തുകള്‍ ഇപ്പോള്‍ മരണവീടുകളിലേക്ക് നീളുന്നു..; 
അഴിഞ്ഞിട്ട പെണ്മാനങ്ങള്‍ ആകാശത്തിലേക്കും....!!! 
'ചോലപ്പൊന്തചുറ്റന്‍' തിരയുന്ന പൂന്തേന്‍ 
പ്ളാസ്റ്റിക്ക് മലരിനു തിരിയാതായിരിക്കുന്നു...; 
ഓലപ്പന്തും, പമ്പരവും ബാല്യത്തിന് നഷ്ടമായ പോല്‍....!!!! 
ഇനി എന്നെ വിലക്ക് വാങ്ങാന്‍ 
ഒരു കൊലമരമെങ്കിലും ബാക്കിയുണ്ട്....; 
കഴുകന്‍ കൊത്തിവലിക്കുന്ന മുന്നേ 
കടം വെച്ച ജന്മത്തിന് വിലയിടാനാകാത്ത സ്വപ്നം പക്ഷെ, 
ഒറ്റക്കാണ്....; 

----അശുഭം----

4 comments:

 1. പ്രണയം ഇപ്പോള്‍
  കലണ്ടര്‍ ചതുരത്തില്‍ "ദീനം" പിടിച്ചു കിടപ്പാ..;
  തിളച്ച യവ്വനങ്ങള്‍ മുഖപുസ്തകത്തില്‍ തിരഞ്ഞത്...!
  ഹൃദയത്തില്‍ നിന്നുതിരുന്ന നോട്ടങ്ങള്‍
  ഹൃദയം തുളച്ചിറങ്ങിയിട്ട് കാലം കുറച്ചായി..  ഹൃദയ വാസന്ത
  പരിശുദ്ധ പ്രണയമേ
  ആദരാഞ്ജലികള്‍
  ഇന്നാണ് നിന്റെ ചരമ ദിനം...!

  ReplyDelete
  Replies
  1. haha...
   നല്ല പൂരണം...!
   നന്ദി ശലീര്‍..

   Delete