(ഒരു ഓള്‍ഡ് ജനറേഷന് കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന് പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര് തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന് മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന് വ്യഥ മാത്രം...!!
---ഷിറു-----
മനോഹരഗാനം
ReplyDeleteസന്തോഷം//
Deleteനല്ല സീരിയസ് വായന നല്കി ,അപ്പോഴാണ് ചിരിപ്പിക്കാന്‍ ഒരു ഷിറു കണ്ടത് :)
ReplyDeleteഹാപ്പി എന്ടിംഗ് ആയ്ക്കോട്ടെ ന്നു ബിജാരിച്ചു// കാതി//
Deleteനന്നായിരിക്കുന്നു ജന്മമരന്ദം നോട്ട് ചെയ്തിട്ടുണ്ട്
ReplyDeleteസന്തോഷം...//
Delete