എന്നെ ലൈക്കണേ....

Monday, November 18, 2013

ഇനിയുള്ളത്..ഇനിയുള്ള നാളെന്റെ സ്വപ്നമാകുന്നു 
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ 
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ 
കനല്‍ച്ചില്ലു പോലെന്റെ കിനാവുകള്‍...!
ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!!
നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...!
ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്ക്കല്ലു പോലെ..!
വേര്‍ത്ത തെറ്റിന്റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്റെ കൂര്‍ത്ത നഖങ്ങള്‍...!
നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***


ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!!

----അശുഭം----


12 comments:

 1. മൗനത്തിനപ്പുറം മരണമാണ്.ഇനിയുള്ളത് അതാണ്.

  ReplyDelete
 2. ഇനിയുമുള്ളതൊക്കെ സ്വപ്നസുന്ദരം ആയാലെന്താ..!

  ReplyDelete
 3. കൊള്ളാം വാക്കുകൾ ഒന്നിന് പുറകെ ഒന്നായി വന്നിരിക്കുന്നു വരികലിൽ ആശംസകൾ

  ReplyDelete
 4. ഒന്നുമില്ല എന്നോ -നാളെയുടെ കനവില്‍! :(

  ReplyDelete
 5. ഒരു വസന്തവും വിരുന്നെത്തില്ലെന്നറിഞ്ഞും കൊണ്ടുള്ള കാത്തിരിപ്പ്‌!!..മരണത്തെയോ..അതിന്നപ്പുറം സുഖാന്വേഷണത്തിന്റെയോ അത്യാഗ്രഹിയായ മനസ്സ്..ഒറ്റ നോട്ടത്തിലെ വരികള്‍ക്കപ്പുരം ആഴത്തിലെ മോഹേച്ഛ!!..മനുഷ്യ മനസ്സിന്‍ ജടിലത...........rr

  ReplyDelete
 6. രഥ്യയും തഥ്യയും അധികം കേൾക്കാത്ത വാക്കുകൾ അർഥവും അറിയുവാൻ ആഗ്രഹം ഉണ്ട് കവിത ഉഷാറായി

  ReplyDelete
  Replies
  1. രഥ്യ: വഴി / തഥ്യ:യാഥാര്‍ത്ഥ്യം
   നന്ദി സുഹൃത്തേ///

   Delete