എന്നെ ലൈക്കണേ....

Sunday, November 24, 2013

മൗനം//നൊമ്പരം


(ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!


---ഷിറു-----



6 comments:

  1. നല്ല സീരിയസ് വായന നല്‍കി ,അപ്പോഴാണ് ചിരിപ്പിക്കാന്‍ ഒരു ഷിറു കണ്ടത് :)

    ReplyDelete
    Replies
    1. ഹാപ്പി എന്ടിംഗ് ആയ്ക്കോട്ടെ ന്നു ബിജാരിച്ചു// കാതി//

      Delete
  2. നന്നായിരിക്കുന്നു ജന്മമരന്ദം നോട്ട് ചെയ്തിട്ടുണ്ട്

    ReplyDelete