എന്നെ ലൈക്കണേ....

Sunday, January 27, 2013

വിശ്വരൂപം


ചിന്നുന്ന നക്ഷത്ര രാവുകളിലൊന്നില്‍
പിന്നിത്തുടങ്ങിയ സ്വപ്നങ്ങള്‍ പോലൊരാള്‍.. 
പിന്നിട്ടോരഭ്രപാളിപ്പിറവി തേടുന്ന 
മിന്നാമിനുങ്ങിന്റെ ഹൃദയമണിഞൊരാള്‍...
നരനായ്‌, നിരാമയനായ്‌, നേരിലുലയുന്ന
നൃപനായ്‌, നിലാവേറ്റ കാമുകനായ്..
നിയമചതുരങ്ങളിലൊതുക്കുവാനാകാത്ത
നായകനിയോഗമായ്‌, യാചകനായ്‌...
നാരിമാര്‍ക്കെന്നും നിരന്തരം നിദ്രയില്‍
നേരിയ കിനാവിന്റെ ലാളനമായ്‌
നീറിയ വിരഹഭാവങ്ങളില്‍ നിര്‍മലം
നിറയുന്ന നഷ്ടഹേമത്തിന്റെ നോവുമായ്‌..
പുഷ്പക വിമാനത്തിലെത്തിയൊരു രാജാ..
ഇഷ്ടതാരുണ്യമായ്‌ മാറിയൊരു റോജാ..
താമരയിതള്‍ പോലെ മൃദുലനാമന്‍..
മമകാമനകള്‍ തന്നിലെ മദനചോരന്‍..
വറുതികളിലുറയുന്ന ജീവിതച്ചുടലകള്‍
പൊറുതി മതിയാവുന്ന ജന്മചാപല്യങ്ങള്‍
ഇറുകിയിമ വെട്ടുന്നൊരാര്‍ത്ത ദൃശ്യങ്ങള്‍
നെറുകിലീ സിനിമയുടെ ദുരന്ത പരിശ്ചേദം!!
വിശ്വ രൂപം കണ്ടു തപം പൂണ്ടു പാവകള്‍
അശ്വ വേഗത്തില്‍ എതിര്‍ക്കുവാ-
നനശ്വര സര്‍ഗ്ഗ ശേഷിക്കെതിരെ വായാടുവാന്‍
പാര്‍ശ്വവത്കരണത്തിന്നായുധമായ്‌..!!
വെള്ളിത്തിര, കാശ് വാരുന്ന വാരിധി
പൊള്ളത്തരം, കാശു പൊട്ടുന്നതീ വിധി..
കള്ളത്തരം കൊണ്ടൊരശരീരി സംവിധി
കള്ളിത്തിരി മതി സിനിമയുടെ കൊലവിളി..!!
ആരാണ് മതത്തിന്റെ അപ്പോസ്തലന്മാര്‍??
ആരാണ് സിനിമയെ വെല്ലാനിവര്‍..??
ആദ്യമായ്‌ തന്നിലെ ജീര്‍ണ്ണത തുടക്കുക..
നേദ്യമായ്‌ മുന്നിലെ ജീവിതം കാണുക..
എന്നിട്ട് പോരെ, ഈ വിശ്വ രൂപം?
കലകളെ വധിക്കുന്ന ശാപധൂപം???

....ശുഭമല്ല....4 comments:

  1. ഡാ ശിറൂ ...വായിക്കാന്‍ കഴിയുന്നില്ല ! കണ്ണില്‍ പൊന്നീച്ച പറക്കുന്നു ...ചുമപ്പ് !!
    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ....പ്ലീസ് !!!!!!!!!!!!!!

    ReplyDelete