എന്നെ ലൈക്കണേ....

Monday, January 21, 2013

സ്തൂപികാഗ്രകള്‍ക്കിടയിലൂടെ..


സഖീ..
കാല്പാടുകള്‍ കൊഴിയുന്ന പൂവിതളുകളായി
പിന്നിട്ട പാതയില്‍ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ കൊണ്ട് നീ കണ്ടെടുക്കണം..
ഏകാന്തതയെന്നോ, വിജനതയെന്നോ,
പേരുകള്‍ കൊണ്ട് മുറിച്ചിടാനുള്ള
ഈ ഒറ്റപ്പെടലില്‍, നിഴലെങ്കിലും
നിനക്ക് കൂട്ടിനുണ്ടല്ലോ..
നിശബ്ദതയെന്നോ, നിസ്സഹായതയെന്നോ,
നോവുകള്‍ നനഞ്ഞിറ്റുന്ന
ഈ പഥികതയില്‍ നിന്‍റെ
ഹൃദയമെങ്കിലും മിടിക്കുന്നുണ്ടല്ലോ..
.
സ്തൂപികാഗ്രകള്‍ നിന്‍റെ യാത്രയില്‍
ദിശാസൂചകങ്ങള്‍...
സ്വപ്‌നങ്ങള്‍ നിന്‍റെയനുഗാമികള്‍..!
.
പിന്നിലേക്ക്‌
കണ്ണുകള്‍ കൊണ്ട് നോക്കരുത്..
മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!
ഏതോ പാദപതനങ്ങള്‍
ഏകാനതയും, മൌനവും കൊന്നു
നിന്‍റെ സ്വത്വവും കവര്‍ന്നു പോയേക്കാം..!!
.
വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
നിന്‍റെ വിരല്‍തുമ്പുകളില്‍ ‍അലിഞ്ഞിറങ്ങി
മഷിച്ചാലുകളിലേക്ക് സംക്രമിക്കും മുന്‍പ്
ഒരു കറുത്ത സ്വപ്നത്തിന്‍റെയില
എനിക്കു വേണം.. 
നീ തിരിച്ചെത്തുന്ന വഴിയുടെയറ്റം
നിനക്ക് തന്നെ തിരിച്ചു നല്‍കാന്‍..

----ശുഭം---
കടപ്പാട്: (വര: ജസി കാസിം)
8 comments:

 1. കൊള്ളാം ....നന്നായിട്ടുണ്ട്

  ReplyDelete
 2. വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
  നിന്റെ വിരല്‍തുമ്പുകളില്‍
  പിന്നിലേക്ക്‌
  കണ്ണുകള്‍ കൊണ്ട് നോക്കരുത്..
  മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!

  എത്ര അകന്നിട്ടും ഒരു കാലൊച്ച
  ഇപ്പോഴും കേള്‍ക്കുന്നുവല്ലോ
  നേര്‍ത്ത് നേര്‍ത്ത്...

  നല്ല വരികള്‍ മാഷെ.... :)

  ReplyDelete
 3. കവിത നന്നായിട്ടുണ്ട്...

  ReplyDelete