എന്നെ ലൈക്കണേ....

Tuesday, March 11, 2014

ഉഷ്ണമനനങ്ങള്‍


മണ്ണില്‍ നിന്നും വിണ്ണിലേക്കു
തിരികെപ്പെയ്യും മഴയായി
സ്വേദമേഘങ്ങളുടെ വേനല്‍ക്കാലം
പരീക്ഷപ്പടവുകളിലേറി ബാല്യകൗമാരം
വിഷുവിളക്കു തെളിയാനിനി കാലമധികമില്ല;
ആറാട്ടുകടവിലെ ദേവസംഗമത്തിനും....!
ഇടവഴികളില്‍ കരിയിലകള്‍ക്കിടയില്‍
ചേനത്തണ്ടന്‍ മയങ്ങിക്കിടക്കുന്നുണ്ടാവും
ഇലയുതിര്‍ന്ന പേരാല്‍ചില്ലയില്‍
കൂടു വേണ്ടാത്ത കുയിലിന്‍റെ കുറുകല്‍..!
ചെളിയടര്‍ന്ന വരമ്പിലൂടെ ഒരു
വേനല്‍ക്കാറ്റിന്‍റെ ഉഷ്ണയാനം
മൗനം നുരയുന്ന ആകാശക്കീറില്‍
പൊള്ളുന്ന പറവയുടെ വാചാലപക്ഷം...!
തിരകളാല്‍ പൊതിയുന്ന ഗൃഹാതുരലവണമായ്
കാത്തിരിക്കുന്നുണ്ടൊരു കടല്‍
ചങ്ങാത്തം നുരഞ്ഞ സായന്തനം;
നടവഴികളില്‍ ഇരുളു തേച്ച രാത്രി

ഇനിയെന്നാണു ചുട്ടുപൊള്ളുമെന്‍ ഹൃദയമാ
വേനല്‍വറുതിയില്‍, സ്വന്തം നിഴലില്‍
തന്നെ താനാക്കിയ നാട്ടിന്‍പുറത്തിന്‍റെ
നന്മസൂര്യനുദിക്കുന്ന നിത്യതയില്‍.....??

...................................
....................................
....................................
ഗര്‍ഭപാത്രതിലേക്ക് തിരികെപ്പിണയുന്ന
പൊക്കിള്‍ക്കൊടികളാണ്
ഓരോ പ്രവാസിയുടെയുമോര്‍മ്മകള്‍;
സ്വത്വം, ഇനിയും പിറക്കാത്ത കുഞ്ഞാവ പോലെ!!


6 comments:

  1. മനനം ചെയ്യുമ്പോള്‍!!

    ReplyDelete
    Replies
    1. മനസ്സിനെ ഖനനം ചെയ്യുമ്പോള്‍

      Delete
  2. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം
    ഹോമിക്കും...വെറുമൊരു
    നീര്‍ത്തുള്ളി മാത്രമാണ്
    പ്രവാസി...rr

    ReplyDelete
  3. വേരുകള്‍ തേടി...വേദനയോടെ...പൊള്ളലോടെ..ദാഹം തീര്‍ത്ത് നീ തിരിക്കുക.

    ReplyDelete
    Replies
    1. ഞാനും കാത്തിരിക്കുകയാണ്..................... :)

      Delete