എന്നെ ലൈക്കണേ....

Friday, March 7, 2014

ഏപ്രില്‍ ഫൂള്‍സ്

ഫൂജ്യത്തിനു ബെലയുണ്ടോ കോയാ?? 
ഇല്ലാന്നു കോയ 
ഉണ്ടോന്നു ബീണ്ടും ഞാ.. 
ഇല്ലല്ലല്ലല്ലല്ലല്ലാന്നു ബീണ്ടും കോയ.. 
അപ്പൊ ഏപ്രില്‍ 10
ഏപ്രില്‍ 1 അല്ലെ കോയാന്നു ഞാ.... 
അതേയതേയതേയെന്നു കോയാ..!! 

ഓഹോ.. പ്പ ഞമ്മളെ മൊത്തം 
ഏപ്രില്‍ ഫൂളാക്കാന്‍ ഓര് ബരോന്നു ഞാ.. 
ബരുംരുംരുംരും ന്നു കോയ...!!

ബദ്രീങ്ങളെ,
ഈ ഹലാക്കിന്റെ അവിലുംകഞ്ഞി
തെളപ്പിക്ക്ണ ഡല്‍ഹിയില്‍
മോഡിയാണോ രാഹുലാണോ
മ്മടെ ജനാധിപത്യം
പഥ്യം ചേര്‍ത്തു ബിയുങ്ങാന്‍ പോണത്
ന്നു ചോയിക്കാന്‍ ഞാ പോയതാണ്..

പക്ഷെ കോയയെ കാണണില്ല മൂത്താരെ..

വോട്ടര്‍മാരെ കായ്‌ കൊടുത്തു
ബെലക്ക് ബാങ്ങണ ചന്തയില്‍
കോയക്കും കിട്ടുമൊരു
ഗാന്ധികള്‍ ചിരിക്കണ ചീട്ട്!!

12 comments:

 1. വിലയില്ലാത്തവര്‍, വിലയുള്ളവര്‍

  ReplyDelete
 2. ന്റെ ബദ്രീങ്ങളെ ഇദെന്താ കോയാ യ്യ് ഇങ്ങനെ ...!

  ReplyDelete
  Replies
  1. മ്മടെ കോയല്ലേ.. ക്ഷമിച്ചാളി ;)

   Delete
 3. രാഷ്ട്രീയമില്ല.........രാഷ്ട്രമേയുള്ള്..
  മനസ്സില്‍...rr

  ReplyDelete
  Replies
  1. രാഷ്ട്രീയം അത്രയ്ക്ക് കലുഷമാണ്.....

   Delete
 4. എല്ലാം അറിഞ്ഞിട്ടും കോയമാര്‍ മിണ്ടാതിരിക്കുകയാണ്
  ഏപ്രില്‍ ഫൂളുകള്‍ ആവര്‍ത്തിക്കാന്‍ !

  @srus..

  ReplyDelete
  Replies
  1. ഏപ്രില്‍ ഫൂള്‍സ്....................................... :p

   Delete
 5. ഏപ്രിൽ 1 മ്മടെ ദിവസാ..

  ഏപ്രിൽ 10 കൂടി മ്മടെ ദിവസമാവുമോന്ന് കാത്തിരുന്നു കാണാം.

  ആക്ഷേപഹാസ്യം മോശമില്ല.

  ReplyDelete