എന്നെ ലൈക്കണേ....

Tuesday, March 4, 2014

ഈ കവിയുടെ ഒരു കാര്യം!!


കുടഞ്ഞിട്ട മഷിത്തൂവലുകള്‍ കൊണ്ട്
കവിതയില്‍ നിറയുന്ന
പറക്കമുറ്റാത്ത മൗനങ്ങള്‍ക്കു മേല്‍ ...
അടയിരിക്കുന്നത് കേകയോ കാകളിയോ......?
ഹൃദയം തുരന്നു നിനവുകള്‍ ചികഞ്ഞു
ഇരവിനെ കറന്നു കനവുകള്‍ നുകര്‍ന്നു
നോവുന്ന സ്വത്വത്തിലേക്കൊരു നൂല്‍പ്പാലയാത്ര...!
അപനിര്‍മ്മിതികളില്‍ കൊരുക്കപ്പെട്ട
കാവ്യത്തെ കാലം മറന്നു....
ഉപമയെ, ഉല്‍പ്രേക്ഷയെ നിയാമക-
വ്യതിചലനങ്ങള്‍ കവര്‍ന്നു..
തൂലികയില്‍ നിന്ന് പിറക്കുന്ന ചിലക്കുന്ന ഗൗളികള്‍,
ഉദയമൊടുക്കുന്ന ചില ഗുളികകള്‍,
ഗുളികന്‍നാവാല്‍ ഉരുവിട്ട
ഗതകാലങ്ങള്‍,
വര്‍ത്തമാനത്തിന്‍റെ നഭസ്സ്,
ഇയ്യാംപാറ്റച്ചിറകില്‍ പറക്കുന്ന
പ്രണയവച്ചസ്സ്,
മാനം അഴിഞ്ഞു വീണ പെണ്‍മനസ്സ്,
വിഷവിത്ത് തളിര്‍ക്കുന്ന പാടം,
ആര്‍ത്തനാദങ്ങളുടെ അധിനിവേശ പാഠം,
ആള്‍ദൈവങ്ങള്‍,
ആത്മരതി,
ഏകാന്തത,
എന്തൊക്കെ മണ്ണാംകട്ടയാണെങ്കിലും,
നാട്യപ്രധാനം കവിത്വം!!

**************
അല്ല പിന്നെ

22 comments:

 1. കാലം മാറി കഥ മാറി ലിബി മാറി ശൈലി മാറി ഇനീ ഒരു വട്ടത്തിനുള്ളിൽ കവിത എന്ന മൂന്നക്ഷരത്തെ തളക്കാൻ കഴിയില്ല എന്ന് തോനുന്നു

  ReplyDelete
  Replies
  1. മ്മടെ ലിബിയുടെ കാര്യമാണോ?? കൊമ്പാ... ഹഹ..

   Delete
 2. ഹമ്പട... കവിയേ

  ReplyDelete
 3. ഹോ..ഈ കവിമാരുടെ ഒരു കാര്യം

  ReplyDelete
 4. നല്ല ആശയമായിരുന്നു.... തമാശിച്ച് ഓവറാക്കി അവസാനം കലമുടച്ചു... :( ഗൌളി , ഗുളിക ,ഗുളികന്‍ - വചസ്,നഭസ് ,മനസ് ..... എന്നീ പ്രയോഗങ്ങള്‍ കാവ്യഭംഗിക്കുവേണ്ടി ഉതകുന്നുന്ടെങ്കിലും കൃത്രിമമായി അനുഭവപ്പെടുന്നു....

  ReplyDelete
 5. അതും ഒരു കവിതയക്കിയ കവിയുടെ കവിഭാവന !

  ReplyDelete
 6. ഉട്ടോപ്പ്യനുള്ള മറുപടിയിൽ നിന്നാണ് കവിമനസ്സ് തിരിച്ചറിഞ്ഞത്. ആക്ഷേപഹാസ്യമാണ് ഉദ്ദേശിച്ചതെങ്കിൽ, ഭംഗിയായില്ല എന്നു തന്നെ പറയേണ്ടി വരും എന്ന് തോന്നുന്നു. 'പിറവി' പോലെയുള്ള ഒരു അവാർഡ് സിനിമയുടെ അവസാനം 'കിലുക്ക'ത്തിൽ നിന്നോ 'ഗോഡ്ഫാദറി'ൽ നിന്നോ ഒക്കെയുള്ള രംഗങ്ങൾ ഏച്ചു വച്ചതു പോലെയുള്ള ഒരുതരം ചേരായ്മ അവസാനവരികളെത്തുമ്പോൾ അനുഭവപ്പെടുന്നു. കവിതയുടെ 'തലക്കെട്ട്' കാണാതെയല്ല. വായന തുടങ്ങുമ്പോൾ അങ്ങനെലല്ലോ കാണുന്നത്.

  ReplyDelete
  Replies
  1. ഇനി സീരിയസ്സായി മറുപടി പറയാം. ഈ കവിതയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ആക്ഷേപഹാസ്യം എന്നതിലുപരി ആദ്യത്തെ ഭാഗം കവിതയ്ക്ക് സംഭവിച്ച അപഭ്രംശമോ (അതോ നവീകരണമൊ ) വിശദീകരിക്കുന്നു. അടുത്ത ഭാഗം സമകാലിക കവിതയെ പ്രധിനിധാനം ചെയ്യുന്നു. പരസ്പരബന്ധമില്ലാത്ത, അളവ്കോലുകള്‍ ഒരിക്കലും പാരസ്പര്യമാകാത്ത ചില മുറിവാചകങ്ങള്‍ കൊണ്ടുള്ള കസര്‍ത്ത്. വായിച്ചു പോകവേ അനുവാചകര്‍ മനസ്സിലാക്കിഎടുക്കും എന്നാണു വിചാരിച്ചത്. അത് മനസ്സിലാകാതെ പോയതില്‍ തന്നോട് തന്നെ തോന്നിയ മൌഡ്യം ആണ് ഉട്ടോപ്യനോടുള്ള മറുപടി. അപ്പൊ ഇനി എന്‍റെ കവിതയല്ലാത്ത ഈ വിതയിലെ രണ്ടു ഭാഗങ്ങള്‍ നിങ്ങള്ക്ക് വേര്‍തിരിക്കാന്‍ ആകുമെന്ന് വിശ്വസിക്കുന്നു.
   ******


   ആത്മവിമര്‍ശനം കൂടിയാണ് കവിക്ക്‌ പലപ്പോഴും എഴുത്ത് എന്നാ ആപ്തവാക്യം മേമ്പൊടി ;)

   Delete
 7. തൊരു നല്ല കവിത ആയില്ലാ എന്നു പറഞ്ഞാൽ കലഹിക്കരുത്.

  ReplyDelete
  Replies
  1. കലഹമില്ല. വിമര്‍ശം എന്‍റെ കവിതയെ ചിന്തേര്മിനുക്കും. (ഒരിക്കല്‍ ഞാനും കവിത എഴുത്തും എന്നാണു എന്‍റെ ആഗ്രഹം)
   സന്തോഷം ഭായ്

   Delete
 8. കവിയിലെ കവിത ...
  ഞാനെന്നാ ഒരു കവിത എഴുതുക !
  നല്ല ആശംസകള്‍ :)
  @srus..

  ReplyDelete
 9. നാടകാന്ത്യം കവിത്വം..

  ReplyDelete