എന്നെ ലൈക്കണേ....

Sunday, May 4, 2014

രാഷ്ട്രീയം, പ്രണയം പിന്നെ ഗൃഹാതുരത്വംചായക്കടകളില്‍ ‍ നിന്നാണ്
രാഷ്ട്രീയത്തിന്‍റെ 
സംവാദങ്ങള്‍ക്ക് ചൂട് പിടിക്കുക...
ബാര്‍ബര്‍ ഷാപ്പുകളില്‍ ‍
ഇഴകീറി പോസ്റ്റുമോര്‍ട്ടം
നടത്തപ്പെടുന്നത് വരെ
ഓരോ തര്‍ക്കങ്ങളും
റോഡരുകുകളിലെ കലുങ്കുകളില്‍
കിങ്ങ് ബീഡി വലിച്ചിരിക്കുന്നുണ്ടാകും... !


ബസ്സ്‌സ്റ്റോപ്പുകളില്‍ നിന്നാണ്
പ്രണയത്തിന്‍റെ പുസ്തകത്തിലെ
ആദ്യതാള്‍ മറിക്കപ്പെടുക
കടല്‍ത്തീരത്തെ
അന്തിച്ചുവപ്പുള്ള ഇരുളില്‍
സ്വയമലിഞ്ഞു ചേരുന്നത് വരെ
അത് ആകാശം കാണാത്ത മയില്‍പ്പീലിയായിരിക്കും..!!


മരുഭൂമികളില്‍ നിന്നാണ്
ഗൃഹാതുരത്വത്തിന്‍റെ മഴത്തുള്ളികള്‍
നാം കണ്ടെടുക്കുന്നത്
തിരിച്ചു പോകേണ്ട
മടുപ്പിക്കുന്ന വഴികള്‍ക്ക്
കാല്‍പ്പനികതയുടെ
ഇല്ലാവര്‍ണ്ണങ്ങള്‍ തേച്ച്
നമ്മള്‍ സ്വയം നഷ്ടപ്പെടും......!!!


......ശുഭം....


10 comments:

 1. സംവാദത്തിന്റെയും പ്രണയത്തിന്റെയും ആരംഭവും അവസാനവുമെല്ലാം ഇന്ന് ഒരുപാട് മാറിയില്ലേ ചങ്ങാതീ ? മലയാളത്തിൽ മഴയും അറബിനാട്ടിൽ മരുഭൂമിയും ഉള്ളിടത്തോളം ഗൃഹാതുതത്വം മാത്രം മാറില്ലെന്ന് കരുതാം.

  ReplyDelete
  Replies
  1. ആദ്യത്തെ രണ്ടും ഭൂതകാലത്തിലും, ഗൃഹാതുരത്വം വര്‍ത്തമാന കാലത്തിലും ആവിഷ്കരിച്ചത് അതു കൊണ്ട് തന്നെയാണ്..// വായനക്ക് നന്ദി //

   Delete
 2. ഓർമ്മകളും മടുപ്പിക്കുന്ന ഇന്നും ... നന്നായി ..

  ആശംസകൾ .. !!!

  ReplyDelete
 3. നല്ല വരികള്‍ , ശിരു ഭായ് :) അവസാനത്തെ വരികള്‍ കൂടുതല്‍ ഇഷ്ട്ടമായി :)

  ReplyDelete
  Replies
  1. വളരെ സന്തോഷം // ഉട്ട്യോപ്പാ :)

   Delete
 4. നല്ല വരികള്‍...

  ReplyDelete
  Replies
  1. നന്ദി ഗിരീഷ്‌ ഭായ്.... സന്തോഷം :)

   Delete