എന്നെ ലൈക്കണേ....

Saturday, February 22, 2014

കവിതയില്ലാത്ത ശീര്‍ഷകങ്ങള്‍ (എന്‍റെയീ കവിത പോലെ...)

തന്‍റെ ഈകവിതക്ക് അനുയോജ്യമായ ശീര്‍ഷകം വേണം
കവി ചിന്തിച്ചു..
എത്ര ആലോചിച്ചിട്ടും സാധനം വരുന്നില്ലന്നേ..
ഛെ, ഇനി എന്ത് ചെയ്യും??
വല്ലോടത്തും വാങ്ങിക്കാന്‍ കിട്ടുമോ?? ...

ഗ്രോസറിയില്‍ പോയി
ഇല്ല,
ചന്തയിലും, തെരുവിലും തിരഞ്ഞു
ഇല്ലേ ഇല്ല,
സൂപര്‍മാര്‍ക്കറ്റിലും, ഹൈപ്പര്‍മാര്‍ക്കറ്റിലും
അലഞ്ഞുലഞ്ഞു
ഇല്ല ഇല്ലേയില്ല,
ഒടുവില്‍ ബ്ലോഗിലും ഗൂഗിളിലും
നിരങ്ങി
ങേഹേ.. എവടെ???

ഒടുവില്‍ തീരുമാനിച്ചു,

കവിതക്ക്
ശീര്‍ഷകം
ശീര്‍ഷകം
എന്ന് തന്നെയാകട്ടെ.......

വില കൂടിയ ആ ഡയറിത്താളില്‍
ശീര്‍ഷകം എന്ന് ശീര്‍ഷകം എഴുതി
അടിയില്‍ വരയിട്ടു
കവി
മനസ്സമാധാനത്തോടെ
കിടന്നുറങ്ങി....

രാവിലെ അതിയായ സന്തോഷത്തോടെ
പ്രസിദ്ധ 'മ' വാരികക്ക് അയക്കാന്‍ വേണ്ടി
അയാള്‍ ഡയറി കീറി കവിത എടുത്തു..

ശീര്‍ഷകം എന്ന ശീര്‍ഷകത്തിനു താഴെ
നഗ്നയായ ശൂന്യതപോലെ കവിത!

അയാള്‍ തലേന്ന് എഴുതിയത് ആ ശീര്‍ഷകം മാത്രമായിരുന്നു...!!
 

4 comments:

 1. കടിയ്ക്കുന്ന പട്ടിക്കെന്തിനാ തല?? എന്ന് ഒരു കുസൃതിച്ചോദ്യം ചോദിക്കാറുണ്ടായിരുന്നു മുമ്പൊക്കെ!!

  ReplyDelete
 2. ഇനിയിപ്പോ എന്നാ ചെയ്യാനാ ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ. ആ ശീർഷകം അങ്ങ് അയച്ചുകൊടുക്കുക. അത്രതന്നെ.

  ReplyDelete
  Replies
  1. ഇന്നത്തെ ചില കവിതകള്‍ക്ക് ശീര്‍ഷകം മാത്രമേ ഉള്ളൂ.. (എന്‍റെ അടക്കം) ശീര്‍ഷകത്തിനു താഴെ കവിതയില്ല. കൊറേ വരികള്‍ അടക്കം ചെയ്ത ശവപ്പെട്ടി..

   Delete