കനോലി കനാലിന് കളാരവം പുണരുന്ന
കരകളിലതൊന്നെന്റെ ജന്മഗ്രാമം..
കടലിന് കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്റെ ഗ്രാമം..
മഴയില്‍, നിലാവിന് നനഞ്ഞ തൂവാലയില്‍
കുളിരും കിനാവ് പോലെന്റെ ബാല്യം;
വഴിയേറെ താണ്ടിയിന്നഴിയുന്ന കാലമാം
ചരടിലണിയുന്നു ഞാനെന്‍ കിനാവ്..!
നഗരമാം നരകത്തിലെരിയും നെരിപ്പോടി-
ലൊരു ദുരിതവ്യാളി തന്നിരയാകവേ,
ഗൃഹാതുരത പേറി ഞാന്‍ ഗുഹകളാം ഗലികളില്‍
ഓര്‍മ്മ തന് ഗന്ധം തിരഞ്ഞു തേങ്ങി.
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉരുകി നിറമറ്റൊരീയസ്തമന ബിംബം..!
പകലിന്റെ നെടുവീര്‍പ്പ്; പക പോലെയിരുളായ്
പതിയെ രൂപങ്ങളെ പൊതിയുന്ന മൗനം..!
വ്യഥയുടെ വിലങ്ങുമായ് വിധിയുടെ കിടങ്ങില്‍
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്റെയുള്‍ക്കാഴ്ച തന്
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..
കനോലി കനാലിന് കളാരവം പുണരുന്ന
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്റെയുള്ക്കാഴ്
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..
കനോലി കനാലിന് കളാരവം പുണരുന്ന
കരകളിലതൊന്നെന്റെ ജന്മഗ്രാമം..
കടലിന് കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്റെ ഗ്രാമം..!!
---------------ശുഭം------------
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്റെ സ്വന്തം ഗ്രാമത്തിന്..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്റെ സ്വന്തം ഗ്രാമത്തിന്..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!
നല്ല സുഖമുള്ള ഗ്രിഹാതുരത്ത്വ സ്മരണകള്‍
ReplyDeleteനന്ദി സന്തോഷം.. കൊമ്പാ...//
Deleteഗ്രാമാ ചിന്തകള്‍ എന്നും സുഖമുള്ള അനുഭൂതിയായിരുന്നു . മാറത്തുറങ്ങുന്ന കുഞ്ഞിനെ പോലെ !
ReplyDeleteനല്ല ആശംസകള്‍ ഷിറാസ് :)
@srus..
സന്തോഷം അസ്രൂ..//
Deleteഗ്രാമങ്ങളാണ് കേരളത്തിന്റെ മുഖശ്രീ..
ReplyDeleteഗ്രാമത്തിന്റെ നന്മ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ.
ഗ്രാമം മനസ്സില്‍ മാത്രം ബാക്കിയാവുന്നതാണ് ഇന്നിന്റെ ദുഃഖം.. താങ്കളുടെ ആശംസക്ക് നന്ദി.. സന്തോഷം..
Deleteകഴിഞ്ഞ അവധിയ്ക്ക് കോട്ടയ്ക്കല്‍ പോയി മടങ്ങുമ്പോള്‍ ഞാന്‍ വഴിമാറി വാടാനപ്പള്ളിയില്‍ വന്നു. നല്ല സ്ഥലം. കടല്‍ത്തീരത്തോട് ചേര്‍ന്ന് ഒരു ചെറിയ റോഡ് നീളത്തില്‍ പോകുന്നുണ്ടല്ലോ. അതുവഴി വന്നു.
ReplyDeleteസുനാമി കൊണ്ട് പോയ അര കിലോമീറ്റര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍ അജിത്തേട്ടന് കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു.. സത്യത്തില്‍ ഞങ്ങളുടെ മണപ്പുറം ചുറ്റിലും പുഴകളും കടലും കൊണ്ട് ചുറ്റപ്പെട്ട സ്ഥലമാണ്.. ചേറ്റുവ (സാക്ഷാല്‍ രാമു കാര്യാട്ട്) മുതല്‍ കൊടുങ്ങലൂര്‍ വരെ ഇത് തന്നെ സ്ഥിതി... പണ്ട് ചങ്ങാടം വേണം അകലേക്ക് പോകാന്‍... വാപ്പച്ചി ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ചങ്ങാടത്തില്‍ കയറ്റിയ ഒരു കാറും അതിന്റെ മേലെ വെച്ച് കെട്ടിയ പെട്ടികളും ചിന്നിയ ഓര്‍മ്മയായി ബാക്കിയുണ്ട്..
Deleteനന്ദി.. സന്തോഷം..//
ഗ്രാമത്തിന്റെ നന്മ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ...
ReplyDeleteവളരെ നന്ദി.. സന്തോഷം ഇത്താ..//
Delete