എന്നെ ലൈക്കണേ....

Saturday, October 12, 2013

അഭിനവ രാജകൊട്ടാരത്തിന്റെ ചില വാതിലുകളെ കുറിച്ച്...



രാജകൊട്ടാരത്തിനു മൂന്നു വാതിലുകളാണ് 
ആകാശത്തേക്ക് തുറക്കുന്ന 
ആദ്യവാതിലിലൂടെ 
രാജാവും, പരിവാരങ്ങളും,
നക്ഷത്രസ്ഥാനീയരും,
പുരോഹിത ശ്രേഷ്ഠരും,
'വില'യുള്ള വിരുന്നുകാരും
ആഗമനനിര്‍ഗ്ഗമനം ചെയ്യുന്നു...
പാതാളത്തിലേക്ക്‌ തുറക്കുന്ന
രണ്ടാമത്തെ വാതിലിലൂടെ
ഭ്രുത്യരും, പടയാളരും,
ആളികളും, കൂളികളും,
ദേഹണ്ണക്കാരും
മാലീസുകാരും
വന്നും പോയുമിരിക്കുന്നു....
ഭൂമിയിലേക്ക്‌ തുറക്കുന്ന
മൂന്നാമത്തെ വാതില്‍
പ്രജകള്‍ക്കു വേണ്ടിയാണ്...!
ഇത് വരെ തുറക്കാത്ത
ആ വാതിലില്‍
ഒരുനാള്‍
ഒരു മനുഷ്യനെങ്കിലും
കയറാതിരിക്കില്ല...!!
(രാജാവിനെ രാജ്യം ഭരിക്കുന്ന കാലം
വിദൂരമല്ല....!)



വാല്‍ക്കഷ്ണം: ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം? രാജാവ് കപ്പം മേടിച്ചു.. മ്മടെ സര്‍ക്കാര്‍ നികുതി മേടിക്കുന്നു..!!
രാജ്യത്തിന് വേണ്ടി ഭരിക്കാത്ത ഓരോ ഗവന്മെന്റും പഴയ രാജാവ് തന്നെ മാഷേ..

13 comments:

  1. രാജാവിനെ രാജ്യം ഭരിക്കുന്ന കാലം - അതോ പ്രജ ഭരിക്കുന്ന കാലമോ? മൂന്ന് വാതിലുകളുടെ സങ്കല്പ്പത്തിലൂടെ മനോഹരമായ ചിത്രം തെളിഞ്ഞു. രാജ്യത്തിന്‌ വേണ്ടി ഭരിച്ചിരുന്ന രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ലേ എന്നത് ചോദ്യം!

    ReplyDelete
    Replies
    1. പ്രജ ഭരിക്കുന്നതല്ലേ ജനാധിപത്യം?

      Delete
    2. ചൂണ്ടിക്കാട്ടലിനു നന്ദി.. നിന്റെ ചോദ്യം വെറുതെയല്ല..
      പക്ഷെ ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ..
      രാജ്യം രാജാവിനെ ഭരിക്കുന്നതിനെ കുറിച്ച്...
      ജനാധിപത്യം ഭരിക്കാന്‍ വോട്ടരാകണം!!!!

      Delete
  2. പ്രജകള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന വാതിലില്‍ ഒരു മന്‍ഷ്യനെങ്കിലും വരും. ഇപ്പോള്‍ വന്നവരൊന്നും പ്രജകള്‍ക്ക് വേണ്ടിയായിരുന്നില്ലെന്ന് സാരം. രാജാവിനെ രാജ്യം ഭരിക്കുന്ന കാലം വിദൂരമല്ല എന്നത് കൊണ്ട് എന്താണ് കവി ഉദ്ദേശിച്ചതെന്ന് മന്‍സ്സിലാക്കാന്‍ ഞാന്‍ പ്രാപ്തയല്ലയോ!. ഇപ്പോഴത്തെ ജനാധിപത്യം പ്രജകള്‍ രാജാവിനെ ഭരിക്കുന്നതല്ലേ?!.

    ReplyDelete
    Replies
    1. ഹഹ.. ജനാധിപത്യം മൂല്യച്യുതികളിലൂടെ കടന്നു പോകുമ്പോള്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തവര്‍ രാജാവിന്റെ വേഷമണിയുന്ന വര്‍ത്തമാനകാലഘട്ടം. അത് മാത്രമാണ് വിവക്ഷ. വീണ്ടും ജനാധിപത്യം അതിന്റെ യഥാര്‍ത്ഥതലത്തില്‍ തിരികെ കിട്ടും എന്ന പ്രതീക്ഷയാണ് അവസാനവരി..
      ജനാധിപത്യം ജനങളുടെ ആധിപത്യം ആണ് എന്നറിയാതെ അല്ല..
      പക്ഷെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വേദനിപ്പിക്കുന്നു സുഹൃത്തേ.. തുറന്നു പറഞ്ഞതിന് നന്ദി..

      Delete
  3. ഒരു ചെറിയ കണ്ഫ്യൂഷന്‍ എനിക്കും ഉണ്ടായിരുന്നു. വിശദീകരണം അത് മാറ്റി :)

    ReplyDelete
  4. ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം?

    എന്ത് വ്യത്യാസം? എല്ലാം അക്കരെപ്പച്ച തന്നെ

    ReplyDelete
    Replies
    1. അജിത്തേട്ടന്‍ മ്മടെ ബ്ലോഗ്‌ വായിക്ക എന്നത് ന്‍റെ അക്കരപ്പച്ചയായിരുന്നു...!

      സന്തോഷം...

      Delete
  5. cash...athu thaam mukhyam !

    good daaa :)

    ReplyDelete
  6. ജനങ്ങളുടെ ആധിപത്യമാണല്ലോ ജനാധിപത്യം...ല്ലേ

    ReplyDelete