എന്നെ ലൈക്കണേ....

Thursday, October 24, 2013

ന്‍റെ സ്റ്റാറ്റസ്: ഒരു ഫേസ്ബുക്ക് കവിത
കവിതയിപ്പോള്‍ 
അശ്ലീലമൊഴുകുന്ന നദിയാണത്രേ.. 

ലിംഗങ്ങളും യോനികളും 
തര്‍പ്പണം ചെയ്യുന്ന സ്നാനഘട്ടം..! 
കാലിടുക്കിനും 
കടലിടുക്കിനുമിടയില്‍ 
ഒഴുകിപ്പരന്ന ഭാവനകളില്‍ 
ചെളി തിരഞ്ഞു വായനക്കാരന്‍.. 
കവിയുടെയാത്മാവിന്റെ 
ലിംഗങ്ങളും, യോനികളും ഭോഗിച്ചു 
അനുവാചകര്‍ 
ഭരണിപ്പാട്ട് വിതച്ചു..! 
കുരിശു പേറും കവി
നിര്‍വികാരതയുടെ
തുരിശുലായനി രുചിച്ചു....!! 

ഹും, 
എനിക്കുമീ കവിതയിലെ 
ക്രോമസോമുകള്‍ 
വേര്‍തിരിച്ചെടുക്കണം 
മൌനത്തിന്റെ ചൂണ്ടയുമായി 
നദിക്കരയിലൊരു തപസ്സ്.....! 

കവിതയിപ്പോള്‍
ആശയയുദ്ധത്തിന്റെ
സ്വയംഭോഗമാണ്.....!!


***

സമര്‍പ്പണം: വിഷ്ണുപ്രസാദിലെ 'കവിതക്ക്‌'...!


6 comments:

  1. പ്രണയ മഴ,പീഡന മഴ, എങ്ങനെ വേണേലും എഴുതാം .ബിംബിക്കാം അതാണ് കാല്‍പനികത.

    ReplyDelete
  2. അശ്ലീലത്തിൽ നിന്ന് സൃഷ്ടികൾ ജനിക്കുന്നു നല്ലതും ചീത്തയും
    അതെല്ലാം നല്ലതായി തന്നെ കാണാം അപ്പോൾ സൃഷ്ടികൾ നന്നാവും
    ഈ കവിത വളരെ ആസ്വാദ്യമായി

    ReplyDelete