എന്നെ ലൈക്കണേ....

Tuesday, October 22, 2013

വിസമ്മതങ്ങളുടെ സമ്മതപത്രം


എനിക്കറിയാം; 
നീയത് സമ്മതിക്കുകയില്ല.. 

നിന്റെ കണ്ണുകളില്‍
നീലാകാശം തേച്ചത്
എന്റെ കവിതകളാണെന്ന്..
നിന്റെ നിദ്രകളില്‍
നിറങ്ങള്‍ നിറച്ചത്
എന്റെ സ്വപ്നങ്ങളാണെന്ന്..
നിന്റെ സിരാധമനികളില്‍
നിണമായൊലിച്ചത്‌
എന്റെ പ്രണയമാണെന്ന്...
നിന്റെയാത്മാവില്‍
ചൈതന്യമണിയിച്ചത്
എന്റെയോര്‍മ്മയാണെന്ന്..
നിന്റെ വഴികളില്‍
കാലടിപ്പാടുകള്‍ തിരഞ്ഞത്
എന്റെ കാത്തിരിപ്പാണെന്ന്..
നിന്റെയഴലുകളില്‍
മഴയായ് പൊഴിഞ്ഞത്
എന്റെ മിഴിനീരാണെന്ന്...

എനിക്കറിയാം,
നീയൊന്നും സമ്മതിച്ചു തരില്ല....!!

എന്നിട്ടും,
ഇന്നിന്റെ
സദാചാരക്കോടതിയില്‍...
നിന്റെ യുദരത്തിലെ
വിരുന്നുകാരനെ
സമ്മാനിച്ചത്‌
എന്റെ ലിന്ഗത്തിന്റെ വിശപ്പാണെന്ന്*
നീ സമ്മതിച്ചു കളഞ്ഞല്ലോ!! 


......
*ഫീലിംഗ്: വിഷ്ണുപ്രസാദിന്റെ കവിത വായിച്ചതിനു ശേഷം.


12 comments:

  1. എല്ലാവര്‍ക്കും വിശപ്പിനു ഇവിടെ പട്ടിണി ആയോ :) അതും കൊള്ളാം ഇതും കൊള്ളാം .

    ReplyDelete
  2. ഒടുക്കം സമ്മതിക്കേണ്ടിയിരുന്നില്ല എന്നായി, അല്ലേ?

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്..

    ReplyDelete