എന്നെ ലൈക്കണേ....

Tuesday, October 8, 2013

ശലഭായനങ്ങള്‍


ശലഭമേ നീയെന്‍ 
ശിരോലിഖിതമല്ലയോ; 
അഷ്ടമാരാശി പേറും- 
ജന്മമല്ലയോ! 
പ്യൂപ്പയില്‍ നീയെന്റെ 
സ്വപ്നമായി; 
ചിറകു തീണ്ടാത്ത 
നിനവിന്റെ നോവുമായി..!
ഇനിയെന്റെ നിദ്രകള്‍ 
നിന്‍ തമോമുദ്രകള്‍.. 
ഇനിയെന്റെ യാത്രകള്‍ 
നിന്‍ ഗമനമാത്രകള്‍...!! 
തെരുവില്‍ നീ- 
യുരുവിടാ മന്ത്രമായി; 
ഈ മനീഷികള്‍ 
രദമാര്‍ന്ന 
യന്ത്രമായി....! 
യമികള്‍ മറന്നതീ 
മാനിഷാദ; 
നിലാപിറവികള്‍ 
രാവുകള്‍ക്കന്ന്യമാം പോല്‍! 
വേടന്റെയമ്പു തറച്ച പിറാവിനു 
ശലഭപതംഗങ്ങളായിരുന്നു 
കൂടൊഴിയും മരചില്ലകള്‍ക്കോ 
ഈയലുരുകുന്ന മൌനങ്ങളായിയിരുന്നു..! 
റെയിലില്‍ കരിങ്കല്ലു ശയ്യയില്‍ 
വെയില്‍ നീറ്റിയിറ്റും നിണച്ചാലില്‍ 
നഗ്നമാംപെണ്‍മേനിയായ്- 
നിന്റെയിടറുന്ന ജീവതാളം; 
വിധി തന്‍റെ പേലവപ്പാതിയാലീ 
ചിറകറ്റ നേരിന്റെ നാളം..! 
ഇനി ഞാനിതെന്നിലെയെന്നെ 
നിഴല്‍കോര്‍ക്കു- 
മശാന്തതീരങ്ങളില്‍ 
ശലഭസമാധിയായ് 
മഴമേഘമൌനമായ് 
ഋതുഭേദശല്‍ക്കങ്ങളായ്- 
പകല്‍ക്കനവിന്‍ വിരാടരൂപം! 
പിന്നെ,
നിന്നിലെ നിന്നിലേക്കുള്ള പലായന- 
പ്പാതയില്‍ ചിറകറ്റ ഞാന്‍..!! 

......ഷിറാസ് വാടാനപ്പള്ളി.......


10 comments:

  1. ആദ്യ കമന്റ് എന്റെത് :) . ശലഭായനങ്ങള്‍ മനോഹരം :)

    ReplyDelete
    Replies
    1. ആ പേര് സംഭാവന ചെയ്ത ആര്‍ഷക്ക് നന്ദി..

      Delete
  2. പാലായനപ്പാതയില്‍ (പലായനപ്പാതയില്‍ ?

    ReplyDelete
    Replies
    1. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.. അനീഷ്‌

      Delete
  3. ശലഭമേ നീയെന്‍
    ശിരോലിഖിതമല്ലയോ;

    ശലഭം എന്നാല്‍ പൂമ്പാറ്റ, ശിരോലിഖിതം എന്നാല്‍ തലേവര.. കവി എന്താണ് ഉദ്ദേശിക്കുന്നത്?

    ReplyDelete
    Replies
    1. ശലഭജന്മമാണെന്‍ ജീവചക്രം!
      ശ്രീജിത്ത്..

      Delete
  4. പണ്ട് ബയോളജി ക്ലാസ്സില്‍ ഇരുന്നതൊക്കെ ഓര്‍മ വരുന്നു....
    പ്ലിംഗ്....


    നന്നായി എഴുതി....
    ആശംസകള്‍....

    ReplyDelete
    Replies
    1. സന്തോഷം ചങ്ങാതി.. വീണ്ടും വരിക..

      Delete