എന്നെ ലൈക്കണേ....

Saturday, February 27, 2010

രാത്രിയില്‍ പ്രണയിക്കുന്നവരുടെ നഗരം...


പ്രണയ കുടീരങ്ങളുടെ നഗരം;
ഓര്‍മ്മകളുടെ മര്‍മ്മരം
രാത്രി
കാത്തിരിപ്പ്
മറവിയുടെ നനവുള്ള
ബിയറിന്റെ ഗന്ധം
മൌനം
സിഗരെറ്റ്‌
യന്ത്രവിശറിക്കാറ്റ്...

പാതി തുറന്ന വാതില്‍;
പരിചിതസ്പന്ദനം
ചുംബനം
നഗ്നത
കിതപ്പ്
നിരോധിക്കപ്പെട്ട ജന്മങ്ങള്‍;
ഉറകളിലെ സെമിത്തേരി...

യാത്രാമൊഴി
പകല്‍
മടുപ്പ്
ഉറക്കത്തിന്റെ തണുപ്പ്;
സ്വപ്നങ്ങളുടെ അള്‍ത്താര...

വീണ്ടും;
രാത്രി,
കാത്തിരിപ്പ്...!

3 comments:

  1. ഹ്മ്മ്മ്മ്മം, കൊള്ളാം, പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നു!ഉറകളിലെ സെമിത്തേരി എന്നാ പ്രയോഗം ഇഷ്ടമായി!വേര്‍ഡ്‌ വേരിഫിക്കേശന്‍ മാറ്റണം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... ടെക്നിക്കല്‍ വിഷയങ്ങളില്‍ അത്രയ്ക്ക് പിടില്ല്യ..

      Delete