എന്നെ ലൈക്കണേ....

Thursday, December 18, 2014

പ്രണയശാസ്ത്രം: ജ്യാമിതീയം


പ്രണയമൊരു 
വഴിക്കണക്കാണ്.. 
ഹാര്യവും, 
ഹാരകവും, 
ശിഷ്ടവും 
ഒരു സ്വപ്നത്തിന്‍റെ ചതുരക്കള്ളിയില്‍ 
കലര്‍ന്നു കിടക്കുന്നു.. 

ഇലഞ്ഞിപ്പൂവുകള്‍ 
കൊഴിഞ്ഞു വീണ വഴികളില്‍ 
കാത്തിരിപ്പിന്‍റെ 
ജ്യാമിതീയ രൂപം മെനയുന്ന 
കാല്‍പ്പാടുകള്‍.. 

ഒരു നോട്ടം  ലസാഗുവും 
മറുനോട്ടം  ഉസാഘയും 

ഹൃദയങ്ങള്‍  
ചുവന്ന വൃത്തങ്ങള്‍; 
കുറുകെ വരഞ്ഞ രേഖകള്‍ പോലെ 
സിരാധമനികള്‍.. !

സ്മൃതികള്‍ 
സ്മേരങ്ങളില്‍ പൊതിഞ്ഞു 
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന 
സ്കെയില്‍ ദൂരങ്ങള്‍.. 

മിഴിയിലെ  മോഹങ്ങള്‍,  
നിറഞ്ഞു തുളുമ്പിയ  
ഏഞ്ചുവടിക്കടലുകള്‍ 
മൊഴിയിലെ മൗനങ്ങള്‍,  
അലിഞ്ഞുമെലിഞ്ഞ  
പൈത്തഗോറസ് കനലുകള്‍ 

ചുംബനങ്ങള്‍  
നാഗവേഗങ്ങളില്‍ ഇഴയുന്ന 
സങ്കലനങ്ങള്‍..  
വിരഹങ്ങള്‍ 
ശ്യാമലിപികളില്‍ പിടയുന്ന 
വ്യവകലനങ്ങള്‍..
 
*
പ്രണയം 
വെയിലിനെ നിലാവാക്കുന്ന 
കോമ്പസ് ക്കിനാവാണ്..! 
യാഥാര്‍ത്യം, 
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന 
ജീവിതത്തിന്‍റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!

......... 

10 comments:

  1. പ്രണയമൊരു
    വഴിക്കണക്കാണ്.. :)

    Is it??

    ReplyDelete
  2. ശ്ശൊ...പ്രണയത്തിന്റെ വഴികളിലെല്ലാം ജ്യാമിതി ചിതറിത്തൂകി കിടക്കുന്നല്ലോ!....

    ReplyDelete
  3. മനസ്സും,കണക്കും,മനഃകണക്കും..........
    ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  5. ഒരു നോട്ടം ലസാഗുവും
    മറുനോട്ടം ഉസാഘയും

    ഹൃദയങ്ങള്‍
    ചുവന്ന വൃത്തങ്ങള്‍;
    കുറുകെ വരഞ്ഞ രേഖകള്‍ പോലെ
    സിരാധമനികള്‍.. !

    ReplyDelete