പ്രണയമൊരു
വഴിക്കണക്കാണ്..
ഹാര്യവും,
ഹാരകവും,
ശിഷ്ടവും
ഒരു സ്വപ്നത്തിന്റെ ചതുരക്കള്ളിയില്‍
കലര്‍ന്നു കിടക്കുന്നു..
ഇലഞ്ഞിപ്പൂവുകള്‍
കൊഴിഞ്ഞു വീണ വഴികളില്‍
കാത്തിരിപ്പിന്റെ
ജ്യാമിതീയ രൂപം മെനയുന്ന
കാല്‍പ്പാടുകള്‍..
ഒരു നോട്ടം ലസാഗുവും
മറുനോട്ടം ഉസാഘയും
ഹൃദയങ്ങള്‍
ചുവന്ന വൃത്തങ്ങള്‍;
കുറുകെ വരഞ്ഞ രേഖകള്‍ പോലെ
സിരാധമനികള്‍.. !
സ്മൃതികള്‍
സ്മേരങ്ങളില്‍ പൊതിഞ്ഞു
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന
സ്കെയില്‍ ദൂരങ്ങള്‍..
മിഴിയിലെ മോഹങ്ങള്‍,
നിറഞ്ഞു തുളുമ്പിയ
ഏഞ്ചുവടിക്കടലുകള്‍
മൊഴിയിലെ മൗനങ്ങള്‍,
അലിഞ്ഞുമെലിഞ്ഞ
പൈത്തഗോറസ് കനലുകള്‍
ചുംബനങ്ങള്‍
നാഗവേഗങ്ങളില്‍ ഇഴയുന്ന
സങ്കലനങ്ങള്‍..
വിരഹങ്ങള്‍
ശ്യാമലിപികളില്‍ പിടയുന്ന
വ്യവകലനങ്ങള്‍..
*
പ്രണയം
വെയിലിനെ നിലാവാക്കുന്ന
കോമ്പസ് ക്കിനാവാണ്..!
യാഥാര്ത്യം,
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന
ജീവിതത്തിന്റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!
.........
വഴിക്കണക്കാണ്..
ഹാര്യവും,
ഹാരകവും,
ശിഷ്ടവും
ഒരു സ്വപ്നത്തിന്റെ ചതുരക്കള്ളിയില്‍
കലര്‍ന്നു കിടക്കുന്നു..
ഇലഞ്ഞിപ്പൂവുകള്‍
കൊഴിഞ്ഞു വീണ വഴികളില്‍
കാത്തിരിപ്പിന്റെ
ജ്യാമിതീയ രൂപം മെനയുന്ന
കാല്‍പ്പാടുകള്‍..
ഒരു നോട്ടം ലസാഗുവും
മറുനോട്ടം ഉസാഘയും
ഹൃദയങ്ങള്‍
ചുവന്ന വൃത്തങ്ങള്‍;
കുറുകെ വരഞ്ഞ രേഖകള്‍ പോലെ
സിരാധമനികള്‍.. !
സ്മൃതികള്‍
സ്മേരങ്ങളില്‍ പൊതിഞ്ഞു
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന
സ്കെയില്‍ ദൂരങ്ങള്‍..
മിഴിയിലെ മോഹങ്ങള്‍,
നിറഞ്ഞു തുളുമ്പിയ
ഏഞ്ചുവടിക്കടലുകള്‍
മൊഴിയിലെ മൗനങ്ങള്‍,
അലിഞ്ഞുമെലിഞ്ഞ
പൈത്തഗോറസ് കനലുകള്‍
ചുംബനങ്ങള്‍
നാഗവേഗങ്ങളില്‍ ഇഴയുന്ന
സങ്കലനങ്ങള്‍..
വിരഹങ്ങള്‍
ശ്യാമലിപികളില്‍ പിടയുന്ന
വ്യവകലനങ്ങള്‍..
*
പ്രണയം
വെയിലിനെ നിലാവാക്കുന്ന
കോമ്പസ് ക്കിനാവാണ്..!
യാഥാര്ത്യം,
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന
ജീവിതത്തിന്റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!
.........
പ്രണയമൊരു
ReplyDeleteവഴിക്കണക്കാണ്.. :)
Is it??
ഹഹ.. അജിത്തെട്ടാ .. വെര്‍തെ :)))
Deleteശ്ശൊ...പ്രണയത്തിന്റെ വഴികളിലെല്ലാം ജ്യാമിതി ചിതറിത്തൂകി കിടക്കുന്നല്ലോ!....
ReplyDeleteഹഹ.. സന്തോഷം തുമ്പി :)))
Deleteമനസ്സും,കണക്കും,മനഃകണക്കും..........
ReplyDeleteആശംസകള്‍
സന്തോഷം :))
Deleteനന്നായിരിക്കുന്നു വരികള്‍
ReplyDeleteആശംസകള്‍
നന്ദി ചേട്ടാ.. :)))
Deleteഒരു നോട്ടം ലസാഗുവും
ReplyDeleteമറുനോട്ടം ഉസാഘയും
ഹൃദയങ്ങള്‍
ചുവന്ന വൃത്തങ്ങള്‍;
കുറുകെ വരഞ്ഞ രേഖകള്‍ പോലെ
സിരാധമനികള്‍.. !
നന്ദി, സന്തോഷം :))
Delete