എന്നെ ലൈക്കണേ....

Saturday, December 13, 2014

അഭിനവ രജനി
മണ്ണിന്‍റെ പെണ്‍ചൂരു തേടി
ആകാശവേലി ചാടിയ
രാത്രിമേഘങ്ങള്‍ക്കും, 
നിദ്രയിലേക്ക്
പൊട്ടിയൊലിച്ച
സ്വപ്നങ്ങള്‍ക്കും,
ജാരപ്രയാണത്തിന്‍റെ
ജ്വരവര്‍ണ്ണങ്ങള്‍..!
നിനവു കൊണ്ട് തുന്നിയ
പകല്‍പ്പടുതയില്‍
സൂര്യനുടഞ്ഞു വീണു...
വെയില്‍ ചില്ലുകള്‍
നിഴല്‍പ്പടവുകളിലേക്ക്
തറഞ്ഞു മാഞ്ഞു..
ചുംബനങ്ങള്‍ കൊണ്ട്
ഇരവിന്‍റെയധരം
നുണഞ്ഞുണര്‍ന്ന
ഇരുള്‍ഗല്ലിയില്‍
സദാചാരപ്പോലീസിന്‍റെ
ഡ്യൂട്ടി തുടങ്ങുകയാണ്....!!
...  .... 

3 comments:

 1. സദാചാരം എന്നതൊരു വൃത്തികെട്ട വാക്കായിപ്പോയി!!

  ReplyDelete
  Replies
  1. ശരിയാണ് അജിത്തേട്ടാ...

   Delete
  2. അതെ പോലെ എന്തോ ആയിപ്പോയി

   Delete