എന്നെ ലൈക്കണേ....

Saturday, November 1, 2014

പെണ്ണ്

ആണ്‍കടലുകള്‍
പെണ്‍പുഴകളിലേക്ക്
രതിയുടെ വേലിയേറ്റങ്ങള്‍
രചിക്കുന്ന രാത്രികള്‍...
തിരകളെ തടുക്കാന്‍ 
പുലിമുട്ടുകള്‍
പോലുമില്ല.....!
തിരികെയൊഴുകാന്‍
അവളുടെയുടലിനു
പാകമുള്ള ജലവഴിയുമില്ല..!

പെണ്‍ചൂരിനെ
ചുറ്റിപ്പറക്കുന്ന
ലിംഗക്കഴുകന്‍മാര്‍
സദാചാരച്ചങ്ങലയില്‍
കോര്‍ത്തെടുക്കുന്നുണ്ട്,
അവളുടെ സ്വാതന്ത്യം...!
ഒടുവിലൊരു മലവെള്ളപ്പാച്ചില്‍
കടലുകളെ മുക്കിക്കൊന്നു..
പാതിജീവനറ്റ
ചക്രവാളത്തില്‍
സൂര്യനും ചന്ദ്രനും
ഫെമിനിസ്റ്റുകളായി.. !

മരിക്കാത്ത മണ്‍കടല്‍
നോഹയുടെ പെട്ടകം
വാടകയ്ക്ക് വിളിച്ചു
സദാചാര ക്കോടതി കൂടി
പെണ്‍പ്രളയത്തിനു
മേലേ ആണ്‍കുരുതിയുടെ
കഴുമരമുയര്‍ന്നു....!
അവളുടെ ജീവിതത്തെ
ബലാല്‍സംഗം ചെയ്യാന്‍
കഴുമരമൊരു കറുത്ത ലിംഗമായി !!
......  ........
സമര്‍പ്പണം:  റെയ്ഹാനേ ജബ്ബാറി 


8 comments:

 1. നല്ല ആശയം...ശക്തിയുണ്ട് വരികള്‍ക്ക്..rr

  ReplyDelete
 2. സദാചാരക്കോടതികള്‍!!!

  ReplyDelete
 3. അര്‍ത്ഥവത്തായ വരികള്‍.

  ReplyDelete
 4. കുറെ കാലത്തിനു ശേഷം ഒരു നല്ല കവിത വായിച്ചു

  ReplyDelete