എന്നെ ലൈക്കണേ....

Sunday, June 8, 2014

ഒളിച്ചോട്ടമെന്ന കവിത വായിക്കുമ്പോള്‍



ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കുറിച്ച്
 റെയില്‍പ്പാളങ്ങള്‍ വേവലാതിപ്പെട്ടത് എന്തിനാണെന്ന്
 തീവണ്ടിക്കറിയുമായിരുന്നിരിക്കും..
എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേയെന്ന ചൂളംവിളിയില്‍
ഓര്‍മ്മപ്പുകകള്‍ അലിയിച്ചു ചേര്‍ത്ത്
 തീവണ്ടി ഇരുമ്പുപാലത്തെ ഭോഗിച്ചു....
ഒളിച്ചോടിപ്പോയതു പെണ്‍കുട്ടിയായിരുന്നില്ല
 എന്ന് നിങ്ങള്‍ക്കുമറിയാം..
അല്ലെങ്കില്‍ പെണ്‍കുട്ടി തന്നെ ഉണ്ടായിരുന്നില്ല..
ഒളിച്ചോടിപ്പോയത് ചിലപ്പോള്‍ ചില സ്വപ്നങ്ങളായിരുന്നിരിക്കണം
 അല്ലെങ്കില്‍ ഒരു പ്രണയം
 ഒരു ബാല്യം;
കൌമാരം
 അതുമല്ലെങ്കില്‍ പാതിയടര്‍ന്ന ഒരു കാമം
 അല്ലെങ്കില്‍ ഒന്നും തന്നെ ഒളിച്ചോടിയില്ല എന്നും വരാം!


പക്ഷെ,
റെയില്‍പ്പാളത്തിനപ്പുറത്തെ
 കരിങ്കല്‍ചീളുകളില്‍ പടര്‍ന്നു നനഞ്ഞൊട്ടിയ
 ചില രക്തവൃത്തങ്ങള്‍ക്ക്
 ഒളിച്ചോടാനാകുമായിരുന്നില്ല...

പെണ്‍കുട്ടി ഒളിച്ചോടാന്‍ ശ്രമിച്ചത്
 ആ വൃത്തങ്ങളില്‍ നിന്നാണെന്നു
 നീയും ഞാനുമറിയുന്നത്
 കവിതയെ കൂടുതല്‍ സങ്കടകരമാക്കുന്നിടത്ത്
 തൂലികയുടെ ചുണ്ടുകള്‍ വിതുമ്പണം..!

ഇടറിവീണ കവിതയില്‍ നിന്ന് കവിക്ക്
 ഒളിച്ചോടണം....!!


...ശുഭമല്ല....


 

33 comments:

  1. ഷിറാസിന്റെ മറ്റുകവിതകള്‍ക്കൊപ്പം എത്തിയോ എന്നൊരു സംശയം... ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഭായ്.. കവിത എന്നതിനേക്കാള്‍ മനസ്സിലെ വ്യാകുലത എന്നെ അര്‍ത്ഥമുള്ളു..
      കാലികമായ ചില കാഴ്ചകള്‍ ആത്മാവിനെ നോവിക്കുന്നു...

      Delete
  2. എന്നും ഒളിച്ചോടുന്നത് പ്രാണൻ വെടിയാറായ പ്രതീക്ഷകളാണ്.. അത് ചിലപ്പോൾ അവനൊപ്പം..മറ്റു ചിലപ്പോൾ അവൾക്കൊപ്പം... പിന്നൊരിക്കൽ നിനക്കും എനിക്കുമൊപ്പം...

    ReplyDelete
    Replies
    1. ഷാലി.... വളരെ സന്തോഷം ഈ അനുബന്ധത്തിനു...

      Delete
  3. പ്രതീക്ഷകള്‍ അസ്തമിക്കുന്നിടെത്ത് നിന്ന്
    പുതിയ പ്രതീക്ഷകള്‍ മുള പോട്ടുമെങ്കില്‍
    ആ വൃത്തത്തില്‍ ഒതുങ്ങിപ്പോയ
    പെണ്‍കുട്ടിയുടെ ചിലങ്ക താളങ്ങള്‍
    കവിക്ക്‌ പിന്നെയും കേള്‍ക്കാമായിരുന്നു ....എനിക്കും !
    നോവ്‌ ..മാറുന്നില്ല
    നല്ല ആശംസകളോടെ
    @srus..

    ReplyDelete
    Replies
    1. പ്രതീക്ഷകള്‍ ഉണ്ട്.. എങ്കിലും കവി സമൂഹത്തിലെ കാലികമായ ഈ ലൈംഗികഅപചയങ്ങളെ നേരിടാന്‍ തയ്യാറാവുന്നില്ല.. പുറംതിരിഞ്ഞു നിന്ന് ഇത് എന്നെ ബാധിക്കുന്നതല്ല എന്ന് കൈ കഴുകുന്നു... നന്ദി അസ്രൂ...

      Delete
  4. ഷാലിക്കയുടെ വരികളും നന്നായി.. പിന്നെ കവിയോട് പറയാനുള്ളത് എന്താന്നു വെച്ചാൽ ...ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല്..

    ReplyDelete
    Replies
    1. ഒളിച്ചോടുന്നത് കവി എന്ന പ്രതീകം മാത്രം.. സത്യത്തില്‍ എല്ലാരും ഒളിച്ചോടുകയാണ്... ഈ ലൈംഗികമായ അപനിര്‍മിതികളെ സമൂഹത്തില്‍ നിന്ന് ഉല്‍മൂലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. നന്ദി വായനക്ക്..

      Delete
  5. ഉണ്ണീ ഒളിച്ചെന്തിനാ ഓടിയേ, കണ്ണ് തുറന്ന് തെളിച്ചോടൂ :)

    ReplyDelete
    Replies
    1. ചില ഒളിച്ചോട്ടങ്ങള്‍ ചില തെളിച്ചങ്ങളും നല്‍കുന്നു ;)

      Delete
    2. ചില ഒളിച്ചോട്ടങ്ങള്‍ ചില തെളിച്ചങ്ങള്‍ നല്‍കുന്നു... നന്ദി ഷാജു,, ഈ വായനക്ക്...

      Delete
  6. ആര്‍ക്കും ഒളിച്ചോടാന്‍ ആവില്ല!

    ReplyDelete
    Replies
    1. ആരും ഒളിചോടുന്നതല്ല.. ഒളിചോടുന്നതായി ഭാവിക്കുന്നു..
      നന്ദി സന്തോഷം

      Delete
  7. കൊള്ളാം... ആശംസകള്‍.. ഷിറാസ് ഭായ്‌.

    ReplyDelete
  8. ഇതൊരു പരീക്ഷണം അല്ല്ലെന്നാ എന്‍റെ സംശയം :)
    ആരും ആരില്‍ നിന്നും ഒളിച്ചോടാതിരിക്കട്ടെ !

    ReplyDelete
    Replies
    1. അതെ.. ആച്ചീ... ആരും ആരില്‍ നിന്നും, ഒന്നില്‍ നിന്നും....

      Delete
  9. എന്നെ പോലെ കവിതയോടൊരു സ്നേഹവും ഇല്ല്യാത്തൊരാള്‍ക്കും സ്നേഹം തോന്നിപ്പിക്കുന്ന കവിത, മനസ്സിലാക്കാന്‍ എളുപ്പമുള്ള ഒന്നു

    ReplyDelete
    Replies
    1. ഇതിലും വലിയ അവാര്‍ഡ് ഇല്ല ഗൌരീനാഥന്‍..

      വളരെ സന്തോഷം ട്ടാ...

      Delete
  10. ഒളിച്ചോടിപ്പോയത് ചിലപ്പോള്‍ ചില സ്വപ്നങ്ങളായിരുന്നിരിക്കണം

    ReplyDelete
    Replies
    1. അതെ, ചില സ്വപ്‌നങ്ങള്‍...
      വളരെ സന്തോഷം

      Delete
  11. കവിത വായിച്ച് അഭിപ്രായം പറയാതെ
    ഒളിച്ചോടുന്നതല്ല.. കൂടുതലൊന്നും പറയാൻ എനിക്ക് സാധിക്കുന്നില്ല ..എനിക്കിഷ്ടമായി എന്നതൊഴിച്ച്. ശരിക്കും ഇഷ്ടമായി ഈ എഴുത്ത് ...

    ReplyDelete
  12. താങ്കള്‍ കവിതയില്‍ നിന്നും ഒളിച്ചോടരുത്.. നല്ല എഴുത്ത് ഭായ്.. :)

    ReplyDelete
  13. ഒരു ഒളിചോട്ടത്തിനും മറി കടക്കാൻ അകുകില്ല
    അവരുടെ പ്രശ്നങ്ങളെ
    പ്രശനങ്ങൾ സധൈര്യം നേരിടൂ
    കവിത സൂപ്പർ

    ReplyDelete
  14. Jeevanil Ninnum ...!

    Manoharam, Ashamsakal...!!!

    ReplyDelete