ഒരിക്കലീ വരാന്തയില്‍ പരസ്പരം കാതോര്‍ത്തിരുന്ന പദനിസ്വനങ്ങളെക്കുറിച്ച് നിനക്കോര്‍മ്മയുണ്ടോ?? വിരസമായൊരു മഞ്ഞു പോലെ പുതഞ്ഞ പഠനയാമങ്ങളില്‍ നിന്റെ സാമിപ്യമെനിക്കൊരു വേനല്‍സ്പര്‍ശമായിരുന്നു..
നമ്മുടെ കാലൊച്ചകള്‍ പോലെ മഴച്ചാറ്റലൊരു ജൂണില്‍ പിറന്നു.. നമ്മുടെ സൌഹൃദവര്‍ണ്ണങ്ങള്‍ ചൂടി സന്ധ്യയില്‍ ചന്തം വളര്‍ന്നു...!
(ഇതെല്ലാമിന്നലെ കണ്ടുകഴിഞ്ഞ വെറുമൊരു പകല്‍ക്കിനാവെന്നോ? എല്ലാമൊരേ കനല്ക്കല്ലു കൊണ്ടീ ഹൃദയം മുറിക്കുവാനെന്നോ??)
വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂവിന്റെ നോവില്‍ നമ്മുടെ സ്പന്ദനമുണ്ടായിരുന്നു.. പരസ്പരം കണ്ടെത്തിയ നിമിഷദളങ്ങളില്‍ ഇനിയെന്നോ പറയേണ്ടിയിരുന്ന യാത്രാമൊഴികള്‍ കോറിയിട്ടതാരായിരുന്നു..?
വേര്‍പാടുകള്‍ പിറവിയുടെ ബാധ്യത പോലെ..
സത്യത്തിന്റെ തീക്ഷ്ണ ജ്വരം പടര്‍ന്നു നാവു വരണ്ടിരിക്കുന്നു തലച്ചോറില്‍ തടാകമായി മൌനം തളം കെട്ടി ഒരു തിരയിളക്കം പോലുമില്ലാതെ സിരകളില്‍ ചോര നിലക്കുന്നു.. തിരിച്ചു പോകുവാന്‍ തുറന്നിട്ട വാതിലിനപ്പുറം മറവികളെന്നെ കാത്തിരിക്കുന്നുണ്ട്..!
പഴയ എഴുത്തും.. ഇത് ഞാന്‍ 2004ല്‍ എഴുതിയതാണ്.. വീണ്ടും കണ്ടുകിട്ടിയപ്പോള്‍ പോസ്റ്റി എന്നേയുള്ളു. എഡിറ്റ് ചെയ്യാന്‍ തോന്നിയില്ല. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി..
ആശംസകൾ
ReplyDeleteഓർമകൾ എന്നും മനസ്സിൽ വസന്തം തീർക്കുന്നു
ഷാജു... നന്ദി..
Deleteഈ കവിത എനിക്ക് ഇഷ്ടപ്പെട്ടു.
ReplyDeleteശ്രീജിത്ത്, നന്ദി..
Deleteപഴയ ഓർമ്മകൾ..,
ReplyDelete(ഒന്നു കൂടി അടുക്കും ചിട്ടയുമാക്കാമായിരുന്നു ല്ലേ.. )
പഴയ എഴുത്തും..
Deleteഇത് ഞാന്‍ 2004ല്‍ എഴുതിയതാണ്.. വീണ്ടും കണ്ടുകിട്ടിയപ്പോള്‍ പോസ്റ്റി എന്നേയുള്ളു. എഡിറ്റ് ചെയ്യാന്‍ തോന്നിയില്ല.
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി..
തിരികെ പോകാന്‍ പാതി തുറന്ന വാതിലിനപ്പുറം ഓര്‍മ്മകള്‍ കാത്തിരിക്കുന്നു - അതൊരു നല്ല ഭാവനയാണ്.... മറക്കാതിരിക്കാന്‍.. ആശംസകള്‍
ReplyDeleteനന്ദി.. (പറയാന്‍ മറക്കുന്നില്ല..)
Deleteവീണ്ടും വരിക..
എല്ലാം പകല്കിനാവുകള് മാത്രം.
ReplyDeleteകവിത നന്നായി.. കേട്ടോ..
ഭാവുകങ്ങള്‍...
നന്ദി സുഹൃത്തേ.. വീണ്ടും വരിക..
Delete