എന്നെ ലൈക്കണേ....

Wednesday, August 21, 2013

ഞാനും, നീയും..
ആകാശത്തിലേക്ക്
കയറിപ്പോകുന്ന
ഗോവണിപ്പടവുകളാണ്
കടലെന്ന് നീ..
ചക്രവാളത്തിലേക്ക്
'കണ്‍'തോട്ടിയിടുമ്പോള്‍
എനിക്കുമങ്ങനെ
തോന്നായ്കയില്ല...!

രാവും പകലും
രമിക്കുന്ന നേരത്ത്
നിലക്കടല ചുവക്കുന്ന
നിന്റെ നിശ്വാസം, 
എന്റെയാത്മാവു
നിലക്കുന്ന ഉന്മാദം..!

ഈ മണ്‍തരികളെ പോലെ
നിന്റെയുടല്‍ പൊതിഞ്ഞ്
എനിക്ക് എന്നിലേക്ക്‌ തന്നെ
ഉതിര്‍ന്നു വീഴണം..

നേര്‍ത്ത മഴവിരല്‍ കൊണ്ട്
ആകാശം തൊടുമ്പോള്‍
നീ ഭൂമിയായി..
ഞാന്‍ നിന്റെ
അകക്കാമ്പില്‍ തിളയ്ക്കുന്ന
ലാവയും..!

പണ്ടൊരിക്കല്‍,
നിന്റെ നിഴലില്‍
ഞെട്ടറ്റു വീണ
ആപ്പിള്‍പഴം പിന്നെ
നിന്റെ യഴലായി
എന്റെ യുയിരില്‍
ഇഴയുന്നൊരുരഗം
പിന്നെ
ഞാന്‍ തന്നെയായി..!

നീ പെണ്ണും
ഞാന്‍ ആണുമായത്
അങ്ങനെയാണ്..!

...ശുഭം...10 comments:

 1. നീ പെണ്ണും
  ഞാന്‍ ആണുമായത്
  അങ്ങനെയാണ്..!
  അത് കൊള്ളാം.

  ReplyDelete
 2. ആപ്പിള്‍പഴം പിന്നെ നിന്റെ യഴലായി എന്റെ യുയിരില്‍
  ഇഴയുന്നൊരുരഗം പിന്നെ ഞാന്‍ തന്നെയായി.എന്താണ് എവിടെ സംഭവിച്ചത് ഒന്നും മനസിലായില്ല. ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. ആദമും ഹവ്വയും എന്ന പ്രതീകങ്ങളാണ് അവിടെ ഉദ്ദേശിച്ചത്.. ആണും പെണ്ണും പിറക്കുന്നത്‌ എന്നര്‍ത്ഥത്തില്‍..! വായനക്ക് നന്ദി..

   Delete
 3. അവസാന മൂന്നു വരികളില്‍ നിന്നും ആദ്യവരികളിലേക്ക് ഒന്ന് മടങ്ങേണ്ടി വന്നു... ഇപ്പോഴാണ് വായന ശരിയായത്.. :)

  ReplyDelete
  Replies
  1. അതെ.. അതാണ്‌ ഇതിന്റെ വായന.. സന്തോഷം സംഗി..

   Delete
 4. അങ്ങനെ നീ നീയും ഞാന്‍ ഞാനുമായി!! കൊള്ളാം :)

  ReplyDelete
  Replies
  1. സന്തോഷം ആര്‍ഷ.. ഇനിയും വരിക..

   Delete