എന്നെ ലൈക്കണേ....

Friday, September 4, 2015

കാട്ടുകവിതചുരമേന്തി മേവുന്ന മാമല മേലെ
നില്പാണ് നാട്ടുകാണി...!
കാട്ടുതേനൊത്ത ചാട്ടുപാട്ടിൽ
വെന്ത വറുതിയുടെ നൊമ്പരങ്ങൾ;
തീരാദുരിതങ്ങളാളുമീണങ്ങൾ....

കാറ്റുവാക്കിൽ നുരഞ്ഞെത്തിയ നേരിന്റെ
നീറ്റലായാരണ്യകാണ്ഡം..!
സൂനം കരിഞ്ഞു, മരന്ദം കൊഴിഞ്ഞു,
ശാപം തികഞ്ഞ വനമൗനം പിടഞ്ഞു..!

കടുംതുടിത്താളം കുടഞ്ഞിട്ട മഴയില്ല
പടുമുളങ്കൂട്ടങ്ങളതിരിട്ട വഴിയില്ല
പുലർമഞ്ഞുലാവുന്ന പുൽക്കൊടിത്തുമ്പില്ല
പനിമതി നീരാടുന്ന കാട്ടുനീർ ചോലയില്ല..!

പകലകത്തിന്റെ ചൂടിൽ തേച്ച ഗന്ധം..
അരവയറിലലിയാത്ത മുളയരിത്തുണ്ടം..
പേറ്റുനോവിന്റെ ചെത്തങ്ങളിലൂരിലെ
താലിയില്ലാപ്പെണ്‍കിനാവിന്റെ ഗദ്ഗദം..!

നാട്ടരചരുടെ കുടിലതകളൊഴിയാത്ത ദുരകളി-
ന്നടവിയുടെ ഹൃദയം കവർന്നു..!
ഇരുൾ ചൂഴ്ന്നു കേഴുന്ന രാവിന്നു കാവലായ്‌
നിൽപാണ്‌ നാട്ടുകാണി..!!
.......
Vettam Kavitha 2015

3 comments:

 1. നാട്ടരചരുടെ കുടിലതകളൊഴിയാത്ത ദുരകളി-
  ന്നടവിയുടെ ഹൃദയം കവർന്നു..!
  ഇരുൾ ചൂഴ്ന്നു കേഴുന്ന രാവിന്നു കാവലായ്‌
  നിൽപാണ്‌ നാട്ടുകാണി..!!‘\
  കള്ളനാടുവാഴികൾ വാഴും ഇന്നത്തെ കാലം...!
  .......

  ReplyDelete
 2. രാവിന്‍റെ മക്കള്‍.....
  ആശംസകള്‍

  ReplyDelete
 3. ച്ഛെ... ആ‍ദിവാസികള്‍, പരിഷ്കാരമില്ലാത്തോര്‍!!!!!!!!!!!!!!

  ReplyDelete