എന്നെ ലൈക്കണേ....

Saturday, August 8, 2015

........

ചില സ്വപ്നങ്ങളിലേക്കുള്ള ഉണർച്ചയാണ് ഓരോ ഉറക്കവും..
മറന്നു തുടങ്ങിയ ഒരോർമ്മയിലേക്കുള്ള
വീഴ്ചയാണ് ഓരോ ഉണർച്ചയും..
നിനവിനും കനവിനുമിടയിലെ ഇടനാഴിപ്പഴുതിലൂടെ ഓരോ ദിവസവും ഒഴുകിയൊലിച്ചു തീരുന്നു..

ഒരുപ്പൻ ഇലഞ്ഞിത്തലപ്പിൽ
ഒളിച്ചിരിക്കുന്ന പോലെ
ഒരു മോഹമുണ്ടാകും നമ്മുടെ മനസ്സിൽ...
ഒരു മരംകൊത്തി ഉണക്കമരത്തിൽ  തല'യുളി' കൊണ്ട് ചീവുന്ന പോലെ
ഒരു വേദന കൂടിയുണ്ടാകും  നമ്മുടെയുള്ളിൽ..

ഒരു സ്വപ്നം കടല് പോലെ
മസ്തിഷ്കത്തിൽ പരന്നു കിടക്കുന്നു..
നിദ്രയാ കടലിടുക്കിലൂടെ ഒരു യാനയാത്രയായ്....

ഒരോർമ്മ, വെയിൽ ചുട്ടുപഴുത്ത
മരുഭൂമിയാകുന്നു..
ജീവിതം ഉഷ്ണമാപിനിയിൽ തിളയ്ക്കുന്നു..

വണ്ണാത്തിപ്പുള്ളിനെ കുറിച്ച് രാത്രി ചോദിക്കുന്നു;
തുമ്പപ്പൂവിനെ കുറിച്ച്, തുമ്പികളെ കുറിച്ച് പകലും....!

പക്ഷെ,

സ്വപ്നത്തിൽ നിന്ന് ഓരോർമ്മയിലേക്കുള്ള
മുളംപാലത്തിൽ വെച്ച്
മരണത്തിന്റെ ഒരിടവേളയെകുറിച്ച്
ആരാണ് മന്ത്രിക്കുന്നത്...??

4 comments:

 1. സ്വപ്നത്തിലാണിതെല്ലാം!!

  ReplyDelete
 2. മോഹങ്ങളും,സ്വപ്നങ്ങളും
  മോഹഭംഗങ്ങളും............
  ഒടുവില്‍
  ആശംസകള്‍

  ReplyDelete
 3. ഓർമ്മയിൽ നിന്നും സ്വപ്നത്തിലേക്കുള്ള
  ഇടവേളകളിൽ എന്തും സംഭവിക്കാം..!

  ReplyDelete