എന്നെ ലൈക്കണേ....

Friday, December 19, 2014

മെറി ക്രിസ്തുമസ്


മഞ്ഞുകാലം1 
ഐസ്മേഘംകൊണ്ട് മേല്‍ക്കൂര  കെട്ടിയ ആകാശമാണ്,  
ഓരോ വീടുകളും.. 
നക്ഷത്രങ്ങള്‍ ജിങ്കിള്‍ ബെല്‍സ് പോലെ കിലുങ്ങുന്നു...!  
ഉമ്മറത്തെ  പുല്‍ക്കൂട്ടില്‍ 
ഉണ്ണിയേശു  വൈക്കോല്‍ മെത്തയിലുറങ്ങുന്ന  
ക്രിസ്മസ് രാത്രിയില്‍ നിന്ന് 
മാലാഖമാര്‍ തണുത്ത ചിറകുകള്‍ വീശി 
പറന്നു വരികയാണ്..! 
ഒരു താഴ്വര മുഴുവന്‍ ലില്ലിപ്പൂവുകള്‍ 
വിടര്‍ന്ന പോലെ 
മെഴുതിരികള്‍ തെളിയുന്നു.. 
"എത്ര മനോഹരമാണ് ഈ ലോകം" 
ഈവയുടെ ചുവന്നു തുടുത്ത 
കവിളില്‍ ശ്വാസം കൊണ്ടുരുമ്മി 
ആസ്റ്റര്‍ പറഞ്ഞു.. 
ഹേമന്ദം വെളുപ്പിച്ച ശിഖരങ്ങള്‍ കൊണ്ട് 
പൈന്‍ മരങ്ങള്‍ തലയാട്ടി.. 
മുറിച്ചു വെച്ച കേക്കില്‍ നിന്ന് 
ചെറിപ്പഴങ്ങള്‍ അടര്‍ത്തിയെടുത്ത് 
നുണയുകയായിരുന്നു അവള്‍.. 
"എത്ര മനോഹരമാണ്  ഈ നിമിഷം..!" 
ഈവ അവന്‍റെ മാറില്‍ തലചായ്ച്ചു 

മഞ്ഞുകാലം2 
ഇനിയും തണുക്കാത്ത ഇടവഴിയില്‍ 
വറുതിയുടെ നിറം തേച്ച രാത്രി.. 
ഉഷ്ണം കലര്‍ന്ന ചിരിയുമായ് 
ഈവയെ നോക്കിയിരിക്കുകയാണ്  ആസ്റ്റര്‍ 
ക്രിസ്മസ് കരോള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു 
പണക്കാരുടെ ആഘോഷമാണല്ലോ 
ക്രിസ്മസ് എന്ന് അവന്‍ പുലമ്പിക്കൊണ്ടിരുന്നു 
നമുക്കും ഒരു നല്ല കാലം വരുമെന്ന് 
ഈവ അവന്‍റെ കാതില്‍ മന്ത്രിച്ചു കൊണ്ടിരുന്നു.. 
അവര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ 
കഴിഞ്ഞിരുന്നില്ല 
അവാസാന പെനിക്ക് മേടിച്ച അപ്പം 
തെരുവില്‍ തളര്‍ന്നു കിടന്ന മേരി അമ്മൂമ്മക്ക്‌ കൊടുത്തു 
വിശപ്പിനെ കുറിച്ച് മറക്കാന്‍ വേണ്ടി 
അവന്‍ മഞ്ഞു കാലത്തെ കുറിച്ച് പാടാന്‍ തുടങ്ങി.. 


മഞ്ഞുകാലം2 ലെ ആസ്റ്റര്‍ ഈവക്ക് പാടിക്കൊടുത്ത പാട്ടാണ് 
മഞ്ഞുകാലം1 എന്ന് കവി പറയുന്നതിന് മുന്‍പ്.......




ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതിയുമായി 
അവരുടെ തകര ഷീറ്റ് കൊണ്ട മേഞ്ഞ വീട്ടില്‍ എത്തി 
കൂടെ മാലാഖമാര്‍ ഉണ്ടായിരുന്നു 
മാലാഖമാരുടെ കയ്യില്‍ 
ഉണ്ണിയേശു ചിരിച്ചു കളിക്കുന്നുണ്ടായിരുന്നു.. 
ആട്ടിടയന്‍മാരും, പണ്ഡിതന്മാരും ഉണ്ടായിരുന്നു.. 
നേര്‍ത്ത ചവര്‍പ്പുള്ള വീഞ്ഞ് പകര്‍ന്നു 
തോഴിമാര്‍ അവരെ സന്തോഷിപ്പിച്ചു 
ക്രിസ്മസ് കരോള്‍ പാടാന്‍ ഗായകവൃന്ദം നിരന്നു.. 

ക്രിസ്മസ് അപ്പൂപ്പന്‍ 
അവര്‍ക്ക് വേണ്ടിയുള്ള സമ്മാനപ്പൊതി തുറന്നു... 

അതില്‍ മഞ്ഞുകാലം1 ആയിരുന്നു..!! 

........ശുഭം...... 
എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹവും, നന്മയും നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍ 

14 comments:

  1. ക്രിസ്തുമസ്സിന്റെ വികാരം നിറയുന്ന അര്‍ത്ഥവത്തായ വരികള്‍.

    ReplyDelete
    Replies
    1. സന്തോഷം.. ഹാപ്പി ക്രിസ്തുമസ് സുധീര്‍ ഭായ്

      Delete
  2. എത്ര മനോഹരമാണീ ലോകം!!

    ReplyDelete
    Replies
    1. ഡിയര്‍ അജിത്തേട്ടാ സന്തോഷം.. ഹാപ്പി ക്രിസ്തുമസ് :))

      Delete
  3. Replies
    1. സന്തോഷം.. @മാനവന്‍ ഹാപ്പി ക്രിസ്തുമസ് :)

      Delete
  4. മഞ്ഞുകാലം. ശരിക്കും കുളിര്‍പ്പിച്ചു ഷിരൂ...

    ReplyDelete
    Replies
    1. സന്തോഷം.. ഹാപ്പി ക്രിസ്തുമസ് പ്രദീപേട്ടാ :)))

      Delete
  5. ഒരു മധുരത്തരി.. അതങ്ങ് നാവിലലിയുന്ന ഒരു നിമിഷം.. അത്രേയുള്ളൂ. പിന്നെ നിറയെ കയ്പാണ്. പക്ഷേ മധുരസ്മരണകൾ, മധുരപ്രതീക്ഷകൾ.. ആ കയ്പ്പുകടൽ നീന്തിക്കടക്കുന്നത് അങ്ങനെയാണ്. നല്ല ആശയം.. അവതരണത്തിലും പുതുമയുണ്ട്. പക്ഷേ ചിലയിടങ്ങളിലെങ്കിലും കവിതയുടെ സ്വാഭാവം നഷ്ടപ്പെടുന്നുണ്ടോ, വെറും വർത്തമാനം മാത്രമാവുന്നുണ്ടോ എന്നൊരു സംശയം.. ( ഉദാ : അവാസാന പെനിക്ക് മേടിച്ച അപ്പം
    തെരുവില്‍ തളര്‍ന്നു കിടന്ന മേരി അമ്മൂമ്മക്ക്‌ കൊടുത്തു )

    ReplyDelete
    Replies
    1. കവിതയുടെ സ്വഭാവം നഷ്ടപ്പെടുന്നത് ഞാനുമറിയുന്നുണ്ട്.. പക്ഷെ ആവരികള്‍എങ്ങനെ ആറ്റിക്കുറുക്കാമെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. വരികള്‍ മായ്ക്കാനും തോന്നിയില്ല.. സ്വാഭാവികമായും പുനര്‍വായന വരുമ്പോള്‍ ഒന്ന്കൂടി എഡിറ്റ്‌ ചെയ്യാന്‍ എനിക്ക് സാധിക്കുമായിരിക്കും.. ആത്മാര്‍ത്ഥമായ അഭിപ്രായത്തിനു നന്ദി വിഡ്ഢിമാന്‍ :))
      ഹാപ്പി ക്രിസ്തുമസ്

      Delete
  6. ഹൃദ്യമായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം ചേട്ടാ..
      ക്രിസ്തുമസ് ആശംസകള്‍

      Delete
  7. ഹൃദ്യമായ വിഭിന്ന മഞ്ഞുകാലങ്ങൾ....!

    ReplyDelete