എന്നെ ലൈക്കണേ....

Monday, December 26, 2016

............

കാഴ്ച്ചയുടെ
ചായക്കോപ്പകൾ..
മൊഴികളുടെ
കൊടുങ്കാറ്റുകൾ..
നിന്നെ പാനം ചെയ്യുന്ന
വെയിൽച്ചുണ്ടുകൾ...
നിന്നെ കിനാവുടുപ്പിക്കുന്ന
രാവിരലുകൾ...

വെറുംവാക്ക് കൊണ്ട്
പ്രണയം പറഞ്ഞു
ഭാഷയും ലിപികളും
വറ്റിപ്പോയിരിക്കുന്നു..
മറ്റൊരു കാലത്തിലേക്ക്
അടർന്നു പോയ വസന്തമെന്നു
നീ വിലപിക്കുന്നു...!

ഉടലുകളന്യോന്യം ചുണ്ടില്ലാതെ
സംസാരിക്കുന്നത്
നിഴലുകളുടെ സർപ്പങ്ങൾ
ഇണ ചേരുന്നത്
ഒരുഷ്ണത്തിന്റെ ഭാഷയിൽ
വിയർപ്പിന്റെ ലിപിയിൽ
നാം വായിച്ചെടുക്കുന്നു....

(((അല്ലെങ്കിലെന്നും ഇങ്ങനെയാണ്
ഒരു മാംസവാതായനം
തുറന്നിട്ട ഇടനാഴിയാണ്
പ്രണയം..... )))

മുറിച്ചിട്ട പല്ലിവാൽ പോലെ
ഓർമ്മകൾ പിടക്കുന്നു..!
മരം ചുറ്റിയ ഒരു വിശുദ്ധ പ്രണയം
മനസ്സിൽ മുളക്കുന്നു...!!

പഴയ കാലമെന്നു
പ്രണയത്തിന്റെ ഋതുക്കളെ
പകുത്തു
പുതിയ കാലത്തിന്റെ
സൈബർ ചുംബനങ്ങളിൽ
നമുക്ക് മുഴുകാം...
ചുംബിക്കാൻ ചുണ്ടുകൾ പോലും വേണ്ടാത്ത
E-കാലം 😎

🎑

2 comments:

 1. പുതുകാലപ്പെയ്ത്ത്....
  ആശംസകള്‍

  ReplyDelete
 2. വെറുംവാക്ക് കൊണ്ട് പ്രണയം പറഞ്ഞു
  ഭാഷയും ലിപികളും വറ്റിപ്പോയിരിക്കുന്നു..
  മറ്റൊരു കാലത്തിലേക്ക് അടർന്നു പോയ
  വസന്തമെന്നു നീ വിലപിക്കുന്നു...!

  ReplyDelete