എന്നെ ലൈക്കണേ....

Monday, October 3, 2016

............

മൗനം
അതിന്റെ
ആഴങ്ങൾ കൊണ്ട്
എന്റെ
ഹൃദയത്തെ
വിഴുങ്ങിത്തുടങ്ങുന്നു..

നിന്റെ
കാലടിപ്പാടുകൾ
മാഞ്ഞു തുടങ്ങിയ
കടൽത്തീരം;
എന്റെ ഓർമ്മയുടെ
ശ്‌മശാനം...!

ആകാശത്തിലേക്ക്
മുറിഞ്ഞു വീണ
മേഘമരങ്ങളിൽ നിന്ന്
മഴപ്പൂവുകൾ
അടർന്നു വീഴുന്നു..

മഴത്തണലിലെ
വെയിൽവീടുകൾ;
എന്റെ വിചാരശവങ്ങളുടെ
കിടപ്പറ..!

മൗനം
അതിന്റെ
നഖമുനകൾ കൊണ്ട്
എന്റെ
കവിതയെ
നോവിക്കുന്നു..

ഞാൻ വീണ്ടും ഒറ്റക്കാവുകയാണ്...!!

2 comments:


 1. മൗനം അതിന്റെ
  നഖമുനകൾ കൊണ്ട്
  എന്റെ കവിതയെ നോവിക്കുന്നു..

  ഞാൻ വീണ്ടും ഒറ്റക്കാവുകയാണ്..

  ReplyDelete
 2. ഏകാന്തത ദുസ്സഹം തന്നെ!
  ആശംസകള്‍

  ReplyDelete