എന്നെ ലൈക്കണേ....

Saturday, February 27, 2016

..........

ഒറ്റി കൊടുത്തവരോട്
പകരം വീട്ടുവാൻ വേണ്ടി
ഉയിർത്തെണീറ്റവൻ,
(കറുത്ത) ദൈവപുത്രൻ..!
മഹിഷമാംസം കൊണ്ട്
മേഘങ്ങൾ പടക്കുന്നു
വാഗ്ദത്ത ഭൂമികൾ
തിട്ടൂരമില്ലാതെ സ്വന്തമാക്കിയ
പൂണൂൽക്കച്ചവടക്കാർക്ക് മേലെ
തോരാത്ത മഴ പെയ്യിക്കുന്നു..

നഗ്നനായ നാട്ടുരാജാവ്;
ഇല്ലാത്ത രാജ്യസ്നേഹത്തിന്റെ
അഗ്നികുടിച്ചു വറ്റിയ നിയമപുസ്തകം..!
ഭഗ്നമായ ഋതുക്കളെ കുറിച്ച്
പാട്ടു പാടി ത്തളർന്ന ഗായകർ;
ഒരു രാഷ്ട്രമായ് മാറിയ
കലാലയം....... കലികാലം..!

വെമുലയെന്നു പേരുള്ള
കനൽക്കിനാവിനെ
പോരാട്ടം എന്ന കവിതയിലേക്ക്
പകർത്തിയെഴുതുന്നു, കവി...!!


.....

2 comments:

  1. ഒറ്റുകൊടുത്താലും പോരാടി
    വിജയിക്കുന്ന ഒരു കനൽക്കിനാവിന്റെ പകർന്നാടൽ

    ReplyDelete
  2. കലികാലം....
    ആശംസകള്‍

    ReplyDelete