എന്നെ ലൈക്കണേ....

Friday, January 16, 2015

മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍

ചിരിയിലകള്‍ കൊഴിഞ്ഞു വീഴും
മരമായതെന്നു നീ ??
ചിതലരിച്ചു പോയ്‌
നിനവിന്‍റെ വേരുകള്‍;
പ്രണയമാം തായ്ത്തടി..!
വെയില്‍ തിന്നു പോയ്‌
കനവിന്‍റെ ശിഖരികള്‍;
ജന്മമുകുളങ്ങള്‍..!
വിയര്‍ക്കുന്ന
മഴമേഘങ്ങള്‍ക്ക് താഴെ
മരുഭൂമിയുടെ ഖബറുണ്ട്..
തണുത്തുറഞ്ഞ ഉടലഴകില്‍
ബെല്ലെ നൃത്തത്തിന്‍റെ ചൂടും..!
പെണ്‍ചിറകുകളില്‍ പറക്കുന്ന
ഒരു കുതിര ക്കിനാവില്‍
ആയിരത്തൊന്നു രാവുകളിലെക്കുള്ള
ഇടനാഴി തുടങ്ങുന്നു....
ഷെഹരസാദ്,
കഥകളുടെ ഒട്ടകങ്ങളെ
കെട്ടിയ ലായവും...!
എന്നിട്ടും,
ആണുടുപ്പിട്ട അടിമച്ചന്തകള്‍
നിന്‍റെ ചന്തികള്‍ക്ക് വില പറയുന്നു..
ഫുലൂസിന്‍റെ ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട
ഇരയാണ് നീയെന്നു
ഞാനറിയുന്നു..
അറബിയുടെ
അറുപതാണ്ടെത്തിയ ലിംഗസ്രവം
നിറഞ്ഞു തൂവുന്ന കോളാമ്പിക്ക്
നിന്‍റെ മുഖച്ഛായ..!
ഞാന്‍ കാണുന്നു;
പര്‍ദ്ദക്കുള്ളില്‍ നീയതു
ഭംഗിയായ് മറയ്ക്കുന്നുണ്ടെങ്കിലും..!!

..................
സമര്‍പ്പണം: അറബിക്കല്യാണങ്ങളുടെ  ഇരകള്‍ക്ക്


12 comments:

 1. അറബിയുടെ
  അറുപതാണ്ടെത്തിയ ലിംഗസ്രവം
  നിറഞ്ഞു തൂവുന്ന കോളാമ്പിക്ക്
  നിന്‍റെ മുഖച്ഛായ..!
  ഞാന്‍ കാണുന്നു;
  പര്‍ദ്ദക്കുള്ളില്‍ നീയതു
  ഭംഗിയായ് മറയ്ക്കുന്നുണ്ടെങ്കിലും..!!

  വളരെ തീക്ഷ്ണമായ വരികളാണല്ലോ ഭായ്

  ReplyDelete
 2. !!! എപ്പോഴത്തെയും പോലെ തീക്ഷണവും ശക്തവും

  ReplyDelete
 3. മൂര്‍ച്ചയുള്ള വരികള്‍
  ആശംസകള്‍

  ReplyDelete
 4. നന്നായി അവതരിപ്പിച്ചു.ആശംസകള്‍

  ReplyDelete
 5. വിയര്‍ക്കുന്ന
  മഴമേഘങ്ങള്‍ക്ക് താഴെ
  മരുഭൂമിയുടെ ഖബറുണ്ട്..
  തണുത്തുറഞ്ഞ ഉടലഴകില്‍
  ബെല്ലെ നൃത്തത്തിന്‍റെ ചൂടും..!
  പെണ്‍ചിറകുകളില്‍ പറക്കുന്ന
  ഒരു കുതിര ക്കിനാവില്‍
  ആയിരത്തൊന്നു രാവുകളിലെക്കുള്ള
  ഇടനാഴി തുടങ്ങുന്നു....---- സൂപ്പര്‍ ..

  ReplyDelete