എന്നെ ലൈക്കണേ....

Thursday, September 11, 2014

നീഹൃദയമൊരു ചഷകം;
പ്രണയം നുരക്കുന്ന
വീഞ്ഞാണ് നിന്‍ നിണം...!
നിലാവിന്‍റെ നനവുള്ള
സിരാധമനികള്‍;
കിനാവിന്‍റെ ലഹരി...!
നിദ്ര, തിര മൂടുന്ന
കണ്‍കടലുകള്‍;
രതിമധുരമാഴം..
ഓര്‍മ്മകള്‍ പറവകള്‍
കൃപാലമാകാശം;
മറവി മേഘങ്ങള്‍..!

മഴയാണ് നിന്‍ വിരല്‍
വെയിലാണ് നിന്‍ നിഴല്‍
മഞ്ഞാണ് നിന്നഴല്‍
ഇനിയെന്നുമെന്നിലെ,
ഋതുവാണ് നീ...!


12 comments:

 1. നീ തന്നെ ജീവിതം............

  ReplyDelete
 2. തത്വമസി.... തത് ത്വം അസി.... അത് നീ തന്നെയാകുന്നു. ആശംസകള്‍.

  ReplyDelete
 3. ഋതുവാണ് നീ - ഗ്രീഷ്മം , വര്‍ഷം എന്ന അര്‍ത്ഥത്തില്‍ ആണോ . അത് പോലെ വേറൊരു സംശയം എന്താണ് ഈ ക്യപാലാകാശം . സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 4. ഞാന്‍ എന്ന കാലത്തില്‍ ഋതുവാണ് നീ..

  ഓര്‍മ്മകള്‍ പറവകള്‍
  കൃപാലമാകാശം;

  തലയോട്ടിയുടെ ആകാശം .. ഓര്‍മ്മയും മറവിയും അവിടെയാണല്ലോ .. നന്ദി പ്രവാഹിനീ

  ReplyDelete