എന്നെ ലൈക്കണേ....

Monday, August 25, 2014

വേര്‍പാടിന്‍റെ വെളിപാടുകള്‍
നിനവുകളിലേക്ക് പടരുന്ന 
തീമഴത്തുള്ളികളില്‍ 
നനഞ്ഞുപൊള്ളിയ 
വേര്‍പാടിന്‍റെ നിമിഷമാണിത്..!
നിന്‍റെ കാലൊച്ചയുടെ
അവസാനമാത്രയും
തേഞ്ഞുതീര്‍ന്ന താഴ്വരത്തണുപ്പില്‍
അകലേക്കൊറ്റപ്പെടുന്ന ഒരു വഴിത്താര....!!

തീക്ഷ്ണമായ പ്രണയത്തില്‍ നിന്ന്
(വിരഹത്തില്‍ നിന്നും)
അടര്‍ന്നു വീണ
ഈ വേദനയുടെ പുറംകുപ്പായങ്ങള്‍
തനുവും മനവും കൊണ്ട്
അണിഞ്ഞു തീര്‍ക്കണം..
വിസ്മൃതികളിലേക്ക്
പിന്തുടരുവാനായി
ഓര്‍മ്മകളുടെ ലാടം പൊതിഞ്ഞ
കുതിരക്കാലുകള്‍ പേറണം...
**ലോകത്തെവിടെയുമുള്ള
നിരാശാകാമുകരുടെ
സൈദ്ധാന്തികപ്രതിസന്ധിയാണിത്‌!

ശേഷം,
ജീവിതത്താഴ്വരയില്‍
ഉടഞ്ഞുവീണ സ്വപ്നങ്ങളുടെ
വിഗ്രഹത്തുണ്ടുകള്‍ പെറുക്കിയെടുത്ത്
പുതിയൊരു മോഹന്‍ജെദാരോ
കണ്ടെടുക്കപ്പെട്ടെക്കാം..
ചവുട്ടിമെതിക്കപ്പെട്ട
മോഹസാമ്രാജ്യങ്ങള്‍ക്കുമേല്
അധിനിവേശങ്ങളുടെ രഥചക്രങ്ങള്‍
പടര്‍ന്നുരുണ്ടേക്കാം...

അപ്പോഴും,
കാറ്റിന്‍റെ ഗോവണിയില്‍
ആകാശച്ചില്ലകളിലെവിടെയോ
നഷ്ടപ്പെട്ട പട്ടം പോലെ
ഒരാത്മാവ് പരിതപിക്കുന്നുണ്ടാകും..

വേപഥു തിന്നു തീര്‍ത്ത
ജീവിതത്തെ കുറിച്ച്
ഒരാത്മകഥയെഴുതുകയാണ്
'ടി'യാനിനി ചെയ്യാനുള്ളത്.. !

ഞാനുമൊരു ആത്മകഥ എഴുതിത്തുടങ്ങുകയാണ്!!

..........................

6 comments:

 1. ആകാശച്ചില്ലകിളിലൊരാത്മാവ്!!
  കവിത കൊള്ളാം

  ReplyDelete
  Replies
  1. അജിത്തേട്ടാ.. സന്തോഷം

   Delete
 2. ആ വെളിപാട് പിന്നെയാ കിട്ടിയത് എനിക്ക്...
  സംഗതി രസമായി

  ReplyDelete
  Replies
  1. വിനീത് ഭായ്... വളരെ സന്തോഷം

   Delete
 3. വിസ്മൃതികളിലേക്ക്
  പിന്തുടരുവാനായി
  ഓര്‍മ്മകളുടെ ലാടം പൊതിഞ്ഞ
  കുതിരക്കാലുകള്‍ പേറണം...

  ReplyDelete