എന്നെ ലൈക്കണേ....

Saturday, September 26, 2015

......

പലായനത്തിനും തീർത്ഥയാത്രക്കുമിടയിലെ
ഒരു പെരുന്നാൾ പുലരി...
നൊന്ത ചിറകുകളും
വെന്ത ചങ്കുമായി
ദേശാടനപ്പക്ഷികൾ...
അതിജീവനത്തിന്റെ
ഗമനതാളങ്ങൾ
ഹൃദയത്തിലണിഞ്ഞ
പ്രവാസം...
പുറകിൽ നടന്നു തേഞ്ഞ
മരുഭൂമി
ചുട്ടു പഴുത്ത ആകാശം
തിരിച്ചു പോക്കിന്റെ
സ്വപ്നം പോലെ കെട്ടിക്കിടക്കുന്ന കടൽ...!

അടുത്ത പെരുന്നാൾ വരെയെങ്കിലും
പഴുക്കാത്ത ഈന്തപ്പഴം പോലെ
ചില മോഹങ്ങൾ...!!

....
Eid Mubarak

8 comments:

  1. പഴുക്കാത്ത ഈന്തപ്പഴം പോലെ ചില മോഹങ്ങള്‍ പുണ്യഭൂവില്‍ ചവിട്ടിയരക്കപ്പെട്ടു

    ReplyDelete
  2. അടുത്ത പെരുന്നാൾ വരെയെങ്കിലും
    പഴുക്കാത്ത ഈന്തപ്പഴം പോലെ
    ചില മോഹങ്ങൾ...

    ReplyDelete
  3. അതിജീവനം...
    ആശംസകള്‍

    ReplyDelete