ഒരു യാത്ര പോകണം.. മ്മടെ ചങ്ങായിമാരുടെ കൂടെ..
നാട്ടിലെ വഴികളിലൂടെ, കാടുകളിലൂടെ,
മഴയും വെയിലും മഞ്ഞും നിലാവും പുഴയും മലയും ഒരുക്കിയ നിനവുകളിലേക്ക്
ഇനിയും വാക്കുകളിൽ ധ്വനിപ്പിക്കാൻ ആകാത്ത സ്മൃതികളുടെ പുനർജനി നൂഴ്ന്ന്..
ഗൃഹാതുരമായ ഒരു ലോകത്തിലേക്ക് തിരിച്ചു തുറക്കുന്ന ഒരിടനാഴിയിലൂടെ....
ഒരു യാത്ര പോകണം
നമ്മിലെ ബാല്യത്തിലൂടെ പറന്നു കൗമാരത്തിന്റെ ആകാശത്തേക്ക് കയറിപ്പോയ ഒരു പട്ടത്തെ തിരിച്ചെടുക്കണം..
കൊത്തം കല്ല്
പുളിങ്കുരു
മുളംതോക്ക്
വളപ്പൊട്ട്
പമ്പരം
ഗോലി
നമ്മിലെ കളിത്തട്ടുകൾ വീണ്ടും നിറയണം..
മണ്ണപ്പം ചുട്ടു കളിവീടുകളിൽ
അച്ഛനും അമ്മയുമായി വീണ്ടും..
...
ഒടുവിൽ..
ഒരു യാത്ര പോകണം..
ഒറ്റക്കൊറ്റക്ക് !!
അമ്മയുടെ ഗർഭ പാത്രത്തിലേക്ക്..
വെളിച്ചത്തിന്റെ ഇരുട്ടിലേക്ക്..
പൊക്കിൾ കൊടിയുടെ
തണലിലേക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വീട്ടിലേക്ക്...

മടക്കയാത്ര!!
ReplyDeleteമോഹത്തിന്‍റെ തേരിലേറി,വീണ്ടുമൊരു......
ReplyDeleteനല്ല കവിത
ആശംസകള്‍
ഒടുവിൽ..
ReplyDeleteഒരു യാത്ര പോകണം..
ഒറ്റക്കൊറ്റക്ക് !!
അമ്മയുടെ ഗർഭ പാത്രത്തിലേക്ക്..
വെളിച്ചത്തിന്റെ ഇരുട്ടിലേക്ക്..
പൊക്കിൾ കൊടിയുടെ
തണലിലേക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വീട്ടിലേക്ക്...