എന്നെ ലൈക്കണേ....

Friday, September 11, 2015

....

ബുഡാപെസ്റ്റിലേക്കുള്ള
അടഞ്ഞുകിടന്ന പാതകളിൽ
കൊഴിഞ്ഞു വീണ ജീവിതങ്ങൾ
പെറുക്കിയെടുത്തു കളിക്കുകയാണ് രണ്ട്‌ കുട്ടികൾ..
നെജാദും, എമിലിയും...!
പലായനവിസ്ഫോടനത്തിന്റെ
രാപ്പകലുകളിൽ
സൂര്യൻ ഉദിക്കുകയോ
അസ്തമിക്കുകയോ ചെയ്തിരുന്നില്ല.
വെയിൽ നിലാവും
നിലാവ് വെയിലുമായി
വെളിച്ചത്തിന്റെ ഇരുട്ടിൽ
ഇരുട്ടിന്റെ വെളിച്ചങ്ങൾ..!

തോക്കിന്റെ പാത്തി കൊണ്ട്
നജാദിന്റെ മുഖത്തിടിക്കുന്നു;
കുരുമുളക് സ്പ്രേയും കൊണ്ട്
എമിലിയുടെയും, അമ്മയുടെയും
നേർക്കടുത്ത അതേ പൊലീസുകാരൻ..
യാത്രയുടെ ഉഷ്ണമാപിനിയിൽ
വെന്തുപോയ സിരാധമനികളിൽ നിന്നൊരു തുള്ളി പോലും ഇറ്റിവീഴുന്നില്ല..

ജനപദമൊരു
പുഴപ്പിറവിയുടെയുടുപ്പണിഞ്ഞത്‌
പലായനമെന്ന
ഒഴുക്കായവ അതിരുകളെ താണ്ടിയത്..
അവർ നിലക്കാതെയൊഴുകുന്ന
ദു:ഖമാണ്..
ദുരിതമാണ്‌...
ദുരന്തമാണ്..

*പെട്രോ ലാസ്ല എന്ന
ധർമ്മം മറന്ന മാധ്യമപ്രവർത്തകക്ക് മാത്രം
പക്ഷെ, അവർ പുറംകാലു കൊണ്ട് തൊഴിക്കേണ്ട തെരുവുനായ്ക്കളാണ്...!

.....

4 comments:

  1. ധർമ്മം എല്ലായിടത്തും എല്ലാ അർത്ഥത്തിലും വ്യഭിജരിക്കപ്പെട്ടിരിക്കുന്നു ... അതിനാൽ തന്നെ ധർമ്മത്തിനായി ഞാൻ മുറവിളി കൂട്ടുന്നില്ല ..ഒരു അവതാര പുരുഷനെയും പ്രതീക്ഷിക്കുന്നുമില്ല .. എന്നാലും ആഗ്രഹിക്കുന്നുണ്ട് ചിലതൊക്കെ .. മനുഷ്യത്വമെന്ന അമൃതം അതിലൊന്ന് മാത്രം ..

    ReplyDelete
  2. മനുഷ്യനെ കാണുന്നില്ല്ല

    ReplyDelete
  3. അന്ധകാരമകറ്റാന്‍
    നന്മയുടെ ഉദയവും .......
    ആശംസകള്‍

    ReplyDelete