എന്നെ ലൈക്കണേ....

Tuesday, May 31, 2016

.......

ജീവിതം..
ഇരുളിലേക്ക്
വേരുകളാഴ്ത്തിയ
പകൽമരങ്ങൾ..

സന്ധ്യ..
ചോരചുമച്ചു ചത്ത
പകൽക്കിനാവുകൾ...

രാത്രി..
കൂടണഞ്ഞ
നിദ്രക്കിളികളുടെ
പകൽച്ചില്ലകൾ..

പകൽ...
ഉണർച്ചയിൽ
ചില സ്വപ്നങ്ങളുടെ
ചിത...!

മരണം..
മൂന്നു പകലുകൾ
ഒരുമിച്ചു പുതച്ച
രാത്രി...!!

2 comments:

  1. കിനാവുകൾ പകലിലും രാത്രിയിലും

    ReplyDelete
  2. ജീവിതസമരത്തിനൊടുവില്‍...................
    ആശംസകള്‍

    ReplyDelete