മൗനമെന്ന രാജ്യത്തേക്ക് നാടു കടത്തപ്പെട്ട ഞാൻ
വിരഹമെന്ന മരുഭൂമിയിലൂടെ
കാറ്റു മായ്ച്ച വഴികളെ തിരയുന്നു..
തേടലിന്റെ ഒരുഷ്ണജലപ്രവാഹമുള്ളിൽ
ഒളിപ്പിച്ചു വെച്ചാണ്
ഓരോ മരുഭൂമിയും
വിയർത്തു പൊള്ളുന്നത്...!
ചില നേരം,
ആകാശം (മരു)ഭൂമിക്കു നേരേ പിടിച്ച കണ്ണാടി പോലെയാണ്..
നരച്ച മണ്‍ശീല പോലെ നിവർത്തിയിട്ട്...
പൊടിക്കാറ്റു പോലെ ഇടയ്ക്കിടയ്ക്ക് അവ്യക്തമായലയുന്ന മേഘങ്ങൾക്ക് മേലെ...!
ഒട്ടകക്കൂട്ടങ്ങൾ സ്വയം മേഞ്ഞു പോകുന്ന ഇല്ലാവഴിയിൽ
മുൻപേ നടന്നവരുടെ
കാല്പാടുകൾ
വേനൽക്കിനാക്കളാകുന്നു;
*ബദുക്കളുടെ ശീതീകരണികളില്ലാത്ത
ഗ്രാമത്തിനു പുറത്തു വെച്ച്
തളർന്നു വീഴുന്നത് വരെ
മുന്നോട്ടു നയിക്കുന്ന ഊർജ്ജം..!
നാട്ടറബിയുടെ ഖൈമയിൽ നിന്ന്
ആഘോഷരവങ്ങൾ കേൾക്കാതെ കേൾക്കാം..
ബല്ലേ നൃത്തത്തിന്റെ ഉന്മാദചലനങ്ങൾക്കുള്ളിൽ
ഒരു പേർഷ്യൻ കവിതയുടെ സൗന്ദര്യം...
വാചാലമായേക്കാവുന്ന അവളുടെ കണ്ണുകളിലെ മൗനം...
ഖൈമക്കു വെളിയിൽ വെച്ച്
മിസ്‌രിപ്പാറാവുകാർ
കണ്ട് പിടിച്ചു കഴിയുമ്പോൾ
ഒരടിമയും ഒരുടമയും ജനിക്കുന്നു..
നിങ്ങളിപ്പോൾ
ജീവിതമെന്ന രാജ്യത്ത് നിന്ന്
പുറത്താക്കപ്പെട്ടവനെ കുറിച്ചു
ഓർത്തെടുക്കുകയാണ്;
മനസ്സിലായി..!!
അവന്റെ മുഖച്ഛായയെന്നിൽ
ആരോപിക്കപ്പെടുമെന്നും..
ചാട്ടവാറുകൾ കൊണ്ട് എന്നോട് സംസാരിക്കുമെന്നും....!
ഇല്ല സുഹൃത്തുക്കളെ
ഞാൻ പ്രണയം എന്ന നാട്ടുരാജ്യത്തു നിന്നാണ്..!
അവനു പോകേണ്ട മരണമെന്ന രാജ്യവും,
എനിക്ക് പോകേണ്ട മൗനമെന്ന രാജ്യവും,
ഒന്നാണെങ്കിലും....!!!
.........
വിരഹമെന്ന മരുഭൂമിയിലൂടെ
കാറ്റു മായ്ച്ച വഴികളെ തിരയുന്നു..
തേടലിന്റെ ഒരുഷ്ണജലപ്രവാഹമുള്ളിൽ
ഒളിപ്പിച്ചു വെച്ചാണ്
ഓരോ മരുഭൂമിയും
വിയർത്തു പൊള്ളുന്നത്...!
ചില നേരം,
ആകാശം (മരു)ഭൂമിക്കു നേരേ പിടിച്ച കണ്ണാടി പോലെയാണ്..
നരച്ച മണ്‍ശീല പോലെ നിവർത്തിയിട്ട്...
പൊടിക്കാറ്റു പോലെ ഇടയ്ക്കിടയ്ക്ക് അവ്യക്തമായലയുന്ന മേഘങ്ങൾക്ക് മേലെ...!
ഒട്ടകക്കൂട്ടങ്ങൾ സ്വയം മേഞ്ഞു പോകുന്ന ഇല്ലാവഴിയിൽ
മുൻപേ നടന്നവരുടെ
കാല്പാടുകൾ
വേനൽക്കിനാക്കളാകുന്നു;
*ബദുക്കളുടെ ശീതീകരണികളില്ലാത്ത
ഗ്രാമത്തിനു പുറത്തു വെച്ച്
തളർന്നു വീഴുന്നത് വരെ
മുന്നോട്ടു നയിക്കുന്ന ഊർജ്ജം..!
നാട്ടറബിയുടെ ഖൈമയിൽ നിന്ന്
ആഘോഷരവങ്ങൾ കേൾക്കാതെ കേൾക്കാം..
ബല്ലേ നൃത്തത്തിന്റെ ഉന്മാദചലനങ്ങൾക്കുള്ളിൽ
ഒരു പേർഷ്യൻ കവിതയുടെ സൗന്ദര്യം...
വാചാലമായേക്കാവുന്ന അവളുടെ കണ്ണുകളിലെ മൗനം...
ഖൈമക്കു വെളിയിൽ വെച്ച്
മിസ്‌രിപ്പാറാവുകാർ
കണ്ട് പിടിച്ചു കഴിയുമ്പോൾ
ഒരടിമയും ഒരുടമയും ജനിക്കുന്നു..
നിങ്ങളിപ്പോൾ
ജീവിതമെന്ന രാജ്യത്ത് നിന്ന്
പുറത്താക്കപ്പെട്ടവനെ കുറിച്ചു
ഓർത്തെടുക്കുകയാണ്;
മനസ്സിലായി..!!
അവന്റെ മുഖച്ഛായയെന്നിൽ
ആരോപിക്കപ്പെടുമെന്നും..
ചാട്ടവാറുകൾ കൊണ്ട് എന്നോട് സംസാരിക്കുമെന്നും....!
ഇല്ല സുഹൃത്തുക്കളെ
ഞാൻ പ്രണയം എന്ന നാട്ടുരാജ്യത്തു നിന്നാണ്..!
അവനു പോകേണ്ട മരണമെന്ന രാജ്യവും,
എനിക്ക് പോകേണ്ട മൗനമെന്ന രാജ്യവും,
ഒന്നാണെങ്കിലും....!!!
.........
ഏവർക്കും പോകേണ്ടത്
ReplyDeleteഒരേ രാജ്യത്ത് തന്നെ ..!
ജീവിതപ്പാത...............
ReplyDeleteആശംസകള്‍
ആ രാജ്യത്ത് പൗരത്വം ലഭിക്കാൻ.....??!!
ReplyDelete