എന്നെ ലൈക്കണേ....

Monday, January 11, 2016

..........

നമുക്കിടയിൽ തളം കെട്ടിക്കിടക്കുന്ന മൗനത്തിന്റെ തടാകത്തിൽ നിന്ന്
സ്വർണ്ണച്ചെകിളകളുള്ള  മീനുകൾ
കയറിവരുന്നു..
ഓരോ മീനുകളും ഓരോ
കാലത്തിൽ നാം കണ്ട സ്വപ്നങ്ങളാണ്....
മീനുകൾ സംസാരിച്ചു തുടങ്ങുന്നു...
സംസാരിച്ചു സംസാരിച്ച്
മീനുകൾക്ക്/സ്വപ്നങ്ങൾക്ക് ശ്വാസം മുട്ടുന്നു..
എന്നിട്ടും തിരിച്ചു മൗനത്തിലേക്കുള്ള വഴിയറിയാതെ
മീനുകൾ/സ്വപ്‌നങ്ങൾ....!

നമുക്കിടയിപ്പോൾ സ്വപ്നങ്ങളുടെ
ഖബറുകളാണ്
നമ്മളിപ്പോൾ
ആ ഖബറുകൾക്ക് മേലെയുള്ള മീസാൻ കല്ലുകളും...!!

◾◽◾◽◾

3 comments:

  1. സ്വപ്നങ്ങളുടെ ഖബറുകൾക്ക്
    മേലെയുള്ള വെറും മീസാൻ കല്ലുകൾ...

    ReplyDelete
  2. സംസാരിച്ചു സംസാരിച്ച് സ്പന്ദനങ്ങള്‍ക്ക് ശ്വാസം മുട്ടുന്നു.
    ആശംസകള്‍

    ReplyDelete
  3. സ്വപ്നങ്ങൾ സംസാരിച്ചുതുടങ്ങുന്നു

    ReplyDelete