ചില പുസ്തകങ്ങൾ..
മറവിയിലേക്ക് നഷ്ടപ്പെടുന്ന നമ്മുടെ വസന്തകാലത്തെ തിരിച്ചു തരും..
ഒരു പക്ഷെ ഉയിരിലേക്ക് അലിഞ്ഞു മാഞ്ഞു പോയെന്നു നാം വിശ്വസിച്ചു തുടങ്ങിയ പ്രണയമായിരിക്കാം..
നിലാവിന്റെയത്രക്ക്
സ്നിഗ്ധമായ സൗഹൃദമായിരിക്കാം..
ഒരമ്മത്താരാട്ടായിരിക്കാം..
ചിലപ്പോൾ ഭീതിയുടെ ഇടനാഴിലേക്ക് നമ്മെ കൈപിടിക്കും
ഒരിക്കൽ മാത്രം നൂഴ്ന്നിറങ്ങിയ ഇടുങ്ങിയ ഇരുൾഗുഹയിലെന്ന പോലെ ഞെട്ടിത്തരിക്കും..
ചില പുസ്തകങ്ങൾ...
ആകാശം പൂക്കുന്ന ഏടുകളിൽ
കടല് കുളിർക്കുന്ന മഴവിരലുകൾ കൊണ്ട് നമ്മെ ത്തൊടും..
ചിലപ്പോൾ ഊഷരമായ സാകേതങ്ങളിലേക്ക്
മറ്റു ചിലപ്പോൾ സ്വപ്നങ്ങളുടെ ഇല പൊഴിയുന്ന ശിശിരധ്രുവങ്ങളിലേക്ക് നമ്മെ നടത്തിക്കും..
ചിലപ്പോൾ നാം ഒറ്റപ്പെടും.. മറ്റുചിലപ്പോൾ അത്രമേൽ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് എത്തപ്പെടും..
ഇടവഴിയിൽ
ഇലഞ്ഞിമരത്തണലിൽ
കടൽക്കരയിൽ
നഗരവീഥിയിൽ
കോഫീഷോപ്പിൽ
കിടപ്പറക്കിനാവിൽ
അതുമല്ലെങ്കിലൊരു
കഴുമരക്കയറിൽ
നമുക്ക് നമ്മെ കണ്ടെടുക്കാം..
വായിച്ചു തീരുന്നത് വരെ നാം മറ്റൊരു ലോകത്തിലേക്ക് നാട് കടത്തപ്പെടും....

വായനയിലൂടെ മറുലോകം കണ്ടിരുന്ന ആ കാലം
ReplyDeleteഅറിവിന്‍റെ വാതായനങ്ങള്‍....
ReplyDeleteആശംസകള്‍