എന്നെ ലൈക്കണേ....

Thursday, June 25, 2015

പ്രവാസിയുടെ ഡയറിയിൽ നിന്ന്..

ഒറ്റക്കാവുന്ന ചില ഓർമ്മകളിൽ നിന്ന്
തെന്നി വീഴുന്ന മൗനം കൊണ്ട്
ഒരൊറ്റ കവിത കൂടി എഴുതിത്തീർക്കാനുണ്ട്..!

എന്റെ പ്രണയം, വറ്റിവരണ്ട നിളപോലെ വിലപിക്കുന്നില്ലെന്ന്
നിന്നോടാണയിടണം..

ഗുൽമോഹർ പൂത്ത വഴിയരികിൽ
നിന്നെ കുറിച്ചോർക്കുകയാണെന്ന്
വെയിൽ പഴുത്ത മരുവിലൊരു നുണ ചവച്ചിറക്കണം...
സ്വപ്‌നങ്ങൾ കൊണ്ട് ചുവന്നു തുടുത്ത രാത്രികളെ കുറിച്ച്
മൂട്ടച്ചോരയിൽ കുതിർന്ന് നിന്നോട്  ഗീർവാണിക്കണം..

ചുംബനങ്ങളെന്നു പനിച്ചൂടിൽ പിടച്ച നിശ്വാസങ്ങളെ പേര് മാറ്റിവിളിക്കണം..
മറുതലക്കൽ ചിരികൾ കൊണ്ട് നീനെയ്ത ഉടയാടകളുടെ മഴവിൽനിറങ്ങളെ മനസ്സിൽ നിറയ്ക്കണം..

ഒടുവിൽ കണ്‍കോണിൽ അടർന്നു വീണ അവസാനതുള്ളിയിൽ
ദുഃഖങ്ങൾ എല്ലാമലിഞ്ഞുപോയെന്നു വീണ്ടും സ്വയം കടം പറഞ്ഞു നിദ്രയിലേക്ക് വീണുടയണം....!


8 comments:

  1. വേനല്‍ പഴുത്ത മരുവിലൊരു സ്വപ്നത്തിന്‍ കൂടാരം........
    നല്ല രചന
    ആശംസകള്‍

    ReplyDelete
  2. കടം പറഞ്ഞു കടം പറഞ്ഞ് നിദ്രയിലേക്ക്!!

    ReplyDelete
  3. പുതപ്പിനറിയാം ... പ്രവാസിയുടെ ആത്മാവിനെ....

    ReplyDelete
  4. വറ്റിവരണ്ട നിളയോടുപമിച്ച പ്രണയത്താൽ ചുട്ടുപൊള്ളുന്ന പ്രവാസ മനസ്സ്

    ReplyDelete