നിരാമയനാണു നീ
പരബ്രഹ്മസാരമേ
മന്വന്തരങ്ങളില്‍
നിരന്തരസുഗന്ധമേ
പരബ്രഹ്മസാരമേ
മന്വന്തരങ്ങളില്‍
നിരന്തരസുഗന്ധമേ
ജന്മാന്തരങ്ങളില്‍
ജനിമൃതി പെടാത്തവന്‍
അനാദിപതിയാണു നീ
നിയതിയുടെ ഗീതമേ....!
പാപഹരനാണു നീ
കോപ'രിപു'വാണു നീ
ഹര്‍ഷവര്‍ഷങ്ങളാല്‍
ഈര്‍ഷ്യ മണ്ണേറ്റുവോന്‍
കാരുണ്യവാരിധേ
ലോക സംരക്ഷകാ
കൈവല്യദായകാ
കാല-മെന്നും തവ നിദാനം....!
മണ്ണില്‍ പരസ്പരം
കണ്ണു ചൂഴുന്നവര്‍
വിണ്ണിലെ നക്ഷത്ര-
മെണ്ണമറിയാത്തവര്‍
എത്ര നിസ്സാരമീ-
മര്‍ത്യത; മരണത്തി-
ലത്ര വരെ നീളുന്ന
വ്യര്‍ത്ഥ ഗമനം വിഭോ....!
ഇന്നീ നിറങ്ങള്‍ക്കു
മഴവില്ലു ചാരുത
എന്നോ നിറം വറ്റു-
മഴലിന്‍റെ ചാരമായ്...
അന്നും ത്രികാലപതി;
ഊഴിയും, ആഴിയും
ഗഗനഭുവനങ്ങളും
കാക്കും വിധുര്‍വ്വേ പ്രണാമം....!!
..........
ജനിമൃതി പെടാത്തവന്‍
അനാദിപതിയാണു നീ
നിയതിയുടെ ഗീതമേ....!
പാപഹരനാണു നീ
കോപ'രിപു'വാണു നീ
ഹര്‍ഷവര്‍ഷങ്ങളാല്‍
ഈര്‍ഷ്യ മണ്ണേറ്റുവോന്‍
കാരുണ്യവാരിധേ
ലോക സംരക്ഷകാ
കൈവല്യദായകാ
കാല-മെന്നും തവ നിദാനം....!
മണ്ണില്‍ പരസ്പരം
കണ്ണു ചൂഴുന്നവര്‍
വിണ്ണിലെ നക്ഷത്ര-
മെണ്ണമറിയാത്തവര്‍
എത്ര നിസ്സാരമീ-
മര്‍ത്യത; മരണത്തി-
ലത്ര വരെ നീളുന്ന
വ്യര്‍ത്ഥ ഗമനം വിഭോ....!
ഇന്നീ നിറങ്ങള്‍ക്കു
മഴവില്ലു ചാരുത
എന്നോ നിറം വറ്റു-
മഴലിന്‍റെ ചാരമായ്...
അന്നും ത്രികാലപതി;
ഊഴിയും, ആഴിയും
ഗഗനഭുവനങ്ങളും
കാക്കും വിധുര്‍വ്വേ പ്രണാമം....!!
..........
മണ്ണില്‍ പരസ്പരം കണ്ണു ചൂഴുന്നവര്‍
ReplyDeleteവിണ്ണിലെ നക്ഷത്രമെണ്ണമറിയാത്തവര്‍
എത്ര നിസ്സാരമീമര്‍ത്യത; മരണത്തിലത്ര വരെ നീളുന്ന
വ്യര്‍ത്ഥ ഗമനം വിഭോ....!
Santhosham bhai
Deleteദൈവം പാട്ടൊക്കെ കേട്ട് സന്തോഷിക്കട്ടെ. നല്ല കവിത
ReplyDeleteNingade support anu ente santhosham ezhuthinu
Deleteചെയ്തു കൂട്ടിയ പാപങ്ങളെല്ലാം,
ReplyDeleteകീര്‍ത്തനം ചൊല്ലിയാല്‍ ശമിപ്പതല്ലേ!
നല്ല വരികള്‍
ആശംസകള്‍
Haha.. Correct mashe...
Delete(Ingakkenne sarikkum ariyaam :) )
വരികൾ മനോഹരം . ആശംസകൾ
ReplyDeleteThankyu bhai
Deleteപാപഹരനാണു നീ
ReplyDeleteകോപ'രിപു'വാണു നീ
ഹര്‍ഷവര്‍ഷങ്ങളാല്‍
ഈര്‍ഷ്യ മണ്ണേറ്റുവോന്‍
കാരുണ്യവാരിധേ
ലോക സംരക്ഷകാ
കൈവല്യദായകാ
കാല-മെന്നും തവ നിദാനം....! വരികൾ മനോഹരം . ആശംസകൾ..!!!
Santhosham gafoor ka dosth :))
Delete