***
എന്റെ സ്വപ്നത്തിന്റെ
നേരും നിറവും ചോദിക്കരുത്..
...ഹൃദയം പിളര്‍ന്നു അവര്‍ നിറച്ച
വിഷരക്താണുക്കളെ
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ ശുദ്ധീകരിച്ചത്...!
തലച്ചോറ് തുളച്ചു അവര്‍ തളിച്ച
ആശയങ്ങള്‍ക്ക് മേല്‍
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ വിജയം വരിച്ചത്..!!
നിറങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്നു
ഞാനറിയുന്ന മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നിറങ്ങളുണ്ടായിരുന്നിരിക്കണം..!
നേരുകള്‍ നുണകള്‍ക്ക്
ഓഹരി വില്‍ക്കുന്നതിന്‍ മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നേരു തികഞ്ഞിരുന്നിരിക്കണം..!
ഇപ്പോള്‍ എന്റെ സ്വപ്നങ്ങളെ
കാണ്മാനില്ല..
ഞാനറിയാതെയാരാണു
അവ കട്ടെടുത്തത്?
അല്ലെങ്കില്‍ വിറ്റ്തുലച്ചത്??
അതുമല്ലെന്കില്‍ കൂട്ടികൊടുത്തത്???
ദിനപത്രങ്ങളില്‍, ചാനലുകളില്‍
കാണാതെ കണ്ടെത്തപ്പെടാന്‍ വേണ്ടി
ഒരു കോളം വാര്‍ത്ത..!
ഒരു ലൈവ് ചര്‍ച്ച....!!
ഇപ്പോള്‍ എന്റെ സ്വപ്നങ്ങളെ
ReplyDeleteകാണ്മാനില്ല..
ഞാനറിയാതെയാരാണു
അവ കട്ടെടുത്തത്?
വെറുതല്ല്ല കവി ഇങ്ങനെ എഴുതിയത്
ReplyDeleteസ്വപ്നങ്ങളെ നിങ്ങൾ സ്വർഗ കുമാരികളല്ലോ"
അതെ അവ സ്വർഗത്തിൽ മാത്രം
പ്രസസ്ഥിക്ക് വേണ്ടി നാം നമ്മെ തന്നെ വില്‍ക്കുന്നു
ReplyDeleteസ്വപ്നങ്ങളും ലക്ഷ്യങ്ങളും കടലില്‍ എറിഞ്ഞു കണ്ണും കാതും പൊത്തി ജീവിക്കാം
എമെര്‍ജിങ് കവിത കൊള്ളാം
ReplyDeleteകൊള്ളാം ...
ReplyDeleteഇന്ന് സ്വപ്‌നങ്ങള്‍ വില്‍കെപ്പെടുകയാണ്
ആഘോഷിക്കെപെടുകയാണ്
വ്യഭിച്ചരിക്കെപ്പെടുകയാണ്
നാം അറിയാതെ ....
ആശംസകളോടെ
അസ്രുസ്