എന്നെ ലൈക്കണേ....

Saturday, May 5, 2018

▫▪▫▪▫▪▫▪

പുഴയുടെ
മനസ്സുള്ള
മനുഷ്യൻ...
കടലിന്റെ
ആഴമുള്ള
ജീവിതം....
മഴയുടെ
നനവുള്ള
കവിത..;
അവൻ
ഖബറിന്റെ
ചിറകുള്ള
മൗനത്തെ
മുറിക്കുന്നു....!

.
.

പുഴയുടെ
നേർത്ത
വിരലുകൾ
പോലെ-
തന്നിലെ
ആഴങ്ങളിലേക്ക്
നനഞ്ഞിറങ്ങിയ
വേരുകളെ,
ഓർമ്മ കൊണ്ട്
ചുംബിച്ചു
രജസ്വലമായ
യാമങ്ങളിലേക്ക്
പലായനപ്പെടുന്നവൻ....!!

.
.
.

തങ്ങളിൽ
ഘനീഭവിച്ച
മറവിയുടെ
നിശ്ചലതടാകം....
ഇക്താരയുടെ
ഒരൊറ്റകമ്പിയുടെ
താഴ്‌വാരം...
വിരഹത്തിന്റെ
വേപഥു...
നേർത്ത
കിനാവിന്റെ
നിലാക്കടൽ...;
അവൻ നനഞ്ഞു കൊണ്ടിരുന്നു...!!!

.
.
.

പുഴയുടെ
ഉയിര് കൊണ്ട്
പുഴയുടെ
ഉടല് കൊണ്ട്
അവൻ
പറഞ്ഞു കൊണ്ടിരുന്നു...
പുഴയുടെ
ഉറവ് കൊണ്ട്
അവൻ നിറഞ്ഞു കൊണ്ടിരുന്നു....!!!!

🌊

അവനൊരു ആകാശമായിരുന്നു!!!!!
🎑

1 comment:

  1. പുഴയുടെ മനസ്സുള്ള മനുഷ്യൻ...
    കടലിന്റ ആഴമുള് ജീവിതം....
    മഴയുടെ നനവുള് കവിത..;

    ReplyDelete