ഇരുട്ട്...
നിയോൺ ബൾബുകൾ തീർത്ത
വെളിച്ചങ്ങളുടെ
വേലികൾക്കപ്പുറത്തു
പതുങ്ങിക്കിടക്കുന്നു..
നിഴലുകൾ, നാഗങ്ങളായ്
പരസ്പരം ഇണചേരുന്ന
തെരുവുകളിൽ നിന്ന്
ഭാംഗിന്റെ മണമുള്ള
പാട്ടുകൾ വീടുവിട്ടിറങ്ങുന്നു..
ആകാശമെന്നു പേര് മാറ്റി വിളിച്ച
തകരഷീറ്റുകൾക്കു താഴെ
ജീവിതം തിളച്ചുമറിയുന്നു..
ഓരോ ചേരിയും നഗരത്തിന്റെ
ക്യാൻസറാണെന്ന് നീ പറയുമെങ്കിലും....!!
നോക്കൂ,
ഇന്നലെ രാത്രിയിൽ നിന്റെ
ബാൽക്കണിയിൽ ഇരുന്നു കാണാതെ കണ്ട
തെരുവാണിത്..
ഓരോപകലും, അപരിചിതത്വത്തിന്റെ
ഉടുപ്പണിയിച്ചു തെരുവിന്റെ
ഇന്നലെകളെ മായ്ച്ചു കളയുന്നു..!
രാത്രികൾ ഓർമ്മയുടെ
വീഞ്ഞു പകരുന്നത്,
ഇരുട്ട് ഒരവാച്യമായ സുരക്ഷിതത്വം
നൽകുന്നത്,
എനിക്ക് മനസ്സിലാകും...
ഇരുട്ട്,
തലവെട്ടിയെടുത്ത
വെളിച്ചത്തിന്റെ
ശവകല്ലറയാണെന്ന്
നീ പറയുമെങ്കിലും...!
പകലുകൾ എന്ന് നീ വിളിക്കുന്ന
വെളിച്ചത്തിന്റെ കടലുകൾക്ക് മേലേ
നടക്കുവാൻ എനിക്കാവില്ല
രാത്രികൾ എന്ന് ഞാൻ വിളിക്കുന്ന
ഉത്തരീയങ്ങൾ എന്നെ പുതക്കുന്നു
അന്ധതയുടെ സാധ്യതകളിൽ നിന്ന്
ഒരിരുട്ടു മണം പെയ്യുന്നു
നോക്കു
ഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്
രാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;
ആവിഷ്ക്കാരപ്രതിസന്ധിയുടെ
അങ്ങേയറ്റം...
ചിറകില്ലാത്ത കിളികളുടെ ആകാശവിസ്താരങ്ങൾ!!
നീ കാണുന്നതിനേക്കാൾ ഞാൻ കാണുന്നുണ്ട്
ഇന്നലെ രാത്രിയിൽ
ധോബിവാലയുടെ കൂരയുടെ
അടുക്കളവാതിൽ തകർത്തു സദാചാരപ്പോലീസ് അയാളുടെ ഭാര്യയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്
ഞാൻ കണ്ടു...
(ഇവിടെ എന്റെ കാഴ്ചയുടെ പ്രസക്തിയെ ചോദ്യം ചെയ്യരുത് പ്ലീസ്)
ധോബിവാലയുടെ പതിനേഴു തികഞ്ഞ മകൾ തെരുവിലെ സ്വർണ്ണകടയുടമ സിന്ധിയുടെ മകനുമായി പ്രേമത്തിലായിരുന്നു!!
ഇന്ന് പകലിൽ
ധോബിവാലയെ ഭാര്യയെയും, മകളെയും കൊന്നതിനു സാക്ഷാൽ പോലീസ് വന്നു പിടിച്ചു കൊണ്ട് പോയതും ഞാൻ കണ്ടു..
കണ്ണുള്ളവർക്കു കാണാൻ കഴിയാത്ത പലതും
ഞങ്ങൾ, കണ്ണില്ലാത്തവർക്കു കാണാൻ കഴിയും
മരിച്ചവരുടെ രാത്രിയെക്കാളും
ജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി
വെളിച്ചം പല സത്യങ്ങളെയും മറക്കുന്ന മുഖംമൂടിയാണ്....!!
അറിയുമോ,
നീയെന്റെ രാത്രികളിൽ അത്രയ്ക്ക് വിശുദ്ധയാണ്
നിന്റെ ചൂട് മുഴുവൻ എന്റെ തണുപ്പിനെ പുതച്ചു കിടക്കും
നിന്റെ പകലുകളിൽ നീയെനിക്ക്
അപരിചിതയാണ്..
വൈകുന്നേരം തിരിച്ചു വന്നു
നിന്റെ ഉടലിൽ പറ്റിപ്പിടിച്ച
അപരിചിതത്വത്തിന്റെ അഴുക്കുകൾ കഴുകികളഞ്ഞു
നീ വീണ്ടും വിശുദ്ധയാകുന്നു....!!
രണ്ട് കാലങ്ങൾക്കിടയിലെ
ഋതുഭേദങ്ങളെ കുറിച്ച്
നിനക്ക് മനസ്സിലാകുന്നുണ്ടോ??
പകലുകൾ,
ഇരുട്ടിന്റെ ഇലകൾ പൊഴിഞ്ഞു തീരുന്ന ശിശിരം!
രാത്രികൾ.
അവയുടെ പുനർജന്മയോഗത്തിന്റെ
വസന്തം!!
നീയും ഞാനുമെന്ന പോലെ
........
നിയോൺ ബൾബുകൾ തീർത്ത
വെളിച്ചങ്ങളുടെ
വേലികൾക്കപ്പുറത്തു
പതുങ്ങിക്കിടക്കുന്നു..
നിഴലുകൾ, നാഗങ്ങളായ്
പരസ്പരം ഇണചേരുന്ന
തെരുവുകളിൽ നിന്ന്
ഭാംഗിന്റെ മണമുള്ള
പാട്ടുകൾ വീടുവിട്ടിറങ്ങുന്നു..
ആകാശമെന്നു പേര് മാറ്റി വിളിച്ച
തകരഷീറ്റുകൾക്കു താഴെ
ജീവിതം തിളച്ചുമറിയുന്നു..
ഓരോ ചേരിയും നഗരത്തിന്റെ
ക്യാൻസറാണെന്ന് നീ പറയുമെങ്കിലും....!!
നോക്കൂ,
ഇന്നലെ രാത്രിയിൽ നിന്റെ
ബാൽക്കണിയിൽ ഇരുന്നു കാണാതെ കണ്ട
തെരുവാണിത്..
ഓരോപകലും, അപരിചിതത്വത്തിന്റെ
ഉടുപ്പണിയിച്ചു തെരുവിന്റെ
ഇന്നലെകളെ മായ്ച്ചു കളയുന്നു..!
രാത്രികൾ ഓർമ്മയുടെ
വീഞ്ഞു പകരുന്നത്,
ഇരുട്ട് ഒരവാച്യമായ സുരക്ഷിതത്വം
നൽകുന്നത്,
എനിക്ക് മനസ്സിലാകും...
ഇരുട്ട്,
തലവെട്ടിയെടുത്ത
വെളിച്ചത്തിന്റെ
ശവകല്ലറയാണെന്ന്
നീ പറയുമെങ്കിലും...!
പകലുകൾ എന്ന് നീ വിളിക്കുന്ന
വെളിച്ചത്തിന്റെ കടലുകൾക്ക് മേലേ
നടക്കുവാൻ എനിക്കാവില്ല
രാത്രികൾ എന്ന് ഞാൻ വിളിക്കുന്ന
ഉത്തരീയങ്ങൾ എന്നെ പുതക്കുന്നു
അന്ധതയുടെ സാധ്യതകളിൽ നിന്ന്
ഒരിരുട്ടു മണം പെയ്യുന്നു
നോക്കു
ഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്
രാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;
ആവിഷ്ക്കാരപ്രതിസന്ധിയുടെ
അങ്ങേയറ്റം...
ചിറകില്ലാത്ത കിളികളുടെ ആകാശവിസ്താരങ്ങൾ!!
നീ കാണുന്നതിനേക്കാൾ ഞാൻ കാണുന്നുണ്ട്
ഇന്നലെ രാത്രിയിൽ
ധോബിവാലയുടെ കൂരയുടെ
അടുക്കളവാതിൽ തകർത്തു സദാചാരപ്പോലീസ് അയാളുടെ ഭാര്യയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്
ഞാൻ കണ്ടു...
(ഇവിടെ എന്റെ കാഴ്ചയുടെ പ്രസക്തിയെ ചോദ്യം ചെയ്യരുത് പ്ലീസ്)
ധോബിവാലയുടെ പതിനേഴു തികഞ്ഞ മകൾ തെരുവിലെ സ്വർണ്ണകടയുടമ സിന്ധിയുടെ മകനുമായി പ്രേമത്തിലായിരുന്നു!!
ഇന്ന് പകലിൽ
ധോബിവാലയെ ഭാര്യയെയും, മകളെയും കൊന്നതിനു സാക്ഷാൽ പോലീസ് വന്നു പിടിച്ചു കൊണ്ട് പോയതും ഞാൻ കണ്ടു..
കണ്ണുള്ളവർക്കു കാണാൻ കഴിയാത്ത പലതും
ഞങ്ങൾ, കണ്ണില്ലാത്തവർക്കു കാണാൻ കഴിയും
മരിച്ചവരുടെ രാത്രിയെക്കാളും
ജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി
വെളിച്ചം പല സത്യങ്ങളെയും മറക്കുന്ന മുഖംമൂടിയാണ്....!!
അറിയുമോ,
നീയെന്റെ രാത്രികളിൽ അത്രയ്ക്ക് വിശുദ്ധയാണ്
നിന്റെ ചൂട് മുഴുവൻ എന്റെ തണുപ്പിനെ പുതച്ചു കിടക്കും
നിന്റെ പകലുകളിൽ നീയെനിക്ക്
അപരിചിതയാണ്..
വൈകുന്നേരം തിരിച്ചു വന്നു
നിന്റെ ഉടലിൽ പറ്റിപ്പിടിച്ച
അപരിചിതത്വത്തിന്റെ അഴുക്കുകൾ കഴുകികളഞ്ഞു
നീ വീണ്ടും വിശുദ്ധയാകുന്നു....!!
രണ്ട് കാലങ്ങൾക്കിടയിലെ
ഋതുഭേദങ്ങളെ കുറിച്ച്
നിനക്ക് മനസ്സിലാകുന്നുണ്ടോ??
പകലുകൾ,
ഇരുട്ടിന്റെ ഇലകൾ പൊഴിഞ്ഞു തീരുന്ന ശിശിരം!
രാത്രികൾ.
അവയുടെ പുനർജന്മയോഗത്തിന്റെ
വസന്തം!!
നീയും ഞാനുമെന്ന പോലെ
........
മരിച്ചവരുടെ രാത്രിയെക്കാളും
ReplyDeleteജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി..
Sneham :)
Deleteപകലിലിലും ഇരുട്ടിന്റെ
ReplyDeleteഅന്ധകാരത്താൽ കാഴ്ച്ചകൾ
കാണാനാവാത്തവരുടെ നാട്
Sneham :)
Deleteഒരു ബള്‍ബുകാലം??
ReplyDeleteAachee :))
Deleteഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്
ReplyDeleteരാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;
Santhosham etta
Deleteകവിത നന്നായിരിക്കുന്നു. ഒരു സാക്ഷിയായി നിന്നുകൊണ്ട് എല്ലാം നോക്കിക്കാണുന്ന മനസ്സ് ഒടുവിൽ ഒരു ചോദ്യമെറിയുന്നു. രണ്ട് കാലങ്ങൾക്കിടയിലെ
ReplyDeleteഋതുഭേദങ്ങളെ കുറിച്ച്
നിനക്ക് മനസ്സിലാകുന്നുണ്ടോ??
എന്താ ചെയ്യാ കാലം വല്ലാതെ മാറി പോയിരിക്കുന്നു
Santhosham.. Athe kalam vallathe mari poyirikkunnu
Delete