പുതിയൊരാകാശത്തിലേക്ക്
പറന്നുതുടങ്ങിയ
പിറവിപ്പറവയുടെ ചിറകിൽ
ഒറ്റയിതൾപ്പൂവിലെന്ന പോലെ
നെറ്റിനനഞ്ഞു പോയ
ഒരിറ്റു മഞ്ഞു കണമുണ്ട്....
നമുക്കിടയിലെ രാപ്പകലുകളിലേക്ക്
ഉതിർന്നു വീണ ഗുൽമോഹറെന്നു
നീയുരുവിട്ട ഹിമദലം!!
ഒറ്റപ്പെടൽ
ഖബറിലെ പുഴുവരിച്ച
മൗനം കൊണ്ടെന്നെ
മുകരുമ്പോഴും
അളിഞ്ഞു തുടങ്ങിയ മുഖത്തിൽ നിന്ന്
അഴിഞ്ഞു വീണു പോയേക്കാവുന്ന
ഒരു ചിരിയെ കുറിച്ചായിരുന്നു എന്റെ വേവലാതി..!
ഏകാന്തതയെന്ന കടലിൽ നിന്ന്
പൊന്തി വന്ന നോവെന്ന ദ്വീപിലെ
ശോകാന്തമായ സന്ധ്യയിൽ
ഹൃദയതാളങ്ങൾ ഇടറുമ്പോഴും,
ആത്മാവിൽ നുരയുന്ന
നിന്നെ കുറിച്ചുള്ള കവിതകൾ
വരി തെറ്റാതെ പകർത്തുന്നതിനെ കുറിച്ചായിരുന്നു
എന്റെ ചിന്ത....!
ഒരഗ്നിപർവതം
ഉള്ളിൽ ചുമക്കുന്ന ജീവിതമെന്ന
ദുരന്തസ്ഥലിയിൽ നിന്ന്
നിന്റെ ഓർമ്മകൾ മാത്രം
ഉരുകിയുറഞ്ഞു പോകാതെ കാത്തെടുക്കണം;
ഉരുകിത്തിളയ്ക്കുന്ന എന്റെ
ഹൃദയവിചാരങ്ങളെ
വെറുമൊരു കവിതയെന്നു പേരിട്ടു
നീ പുറംതള്ളുമെങ്കിലും......!!
🍁🍁🍁
പറന്നുതുടങ്ങിയ
പിറവിപ്പറവയുടെ ചിറകിൽ
ഒറ്റയിതൾപ്പൂവിലെന്ന പോലെ
നെറ്റിനനഞ്ഞു പോയ
ഒരിറ്റു മഞ്ഞു കണമുണ്ട്....
നമുക്കിടയിലെ രാപ്പകലുകളിലേക്ക്
ഉതിർന്നു വീണ ഗുൽമോഹറെന്നു
നീയുരുവിട്ട ഹിമദലം!!
ഒറ്റപ്പെടൽ
ഖബറിലെ പുഴുവരിച്ച
മൗനം കൊണ്ടെന്നെ
മുകരുമ്പോഴും
അളിഞ്ഞു തുടങ്ങിയ മുഖത്തിൽ നിന്ന്
അഴിഞ്ഞു വീണു പോയേക്കാവുന്ന
ഒരു ചിരിയെ കുറിച്ചായിരുന്നു എന്റെ വേവലാതി..!
ഏകാന്തതയെന്ന കടലിൽ നിന്ന്
പൊന്തി വന്ന നോവെന്ന ദ്വീപിലെ
ശോകാന്തമായ സന്ധ്യയിൽ
ഹൃദയതാളങ്ങൾ ഇടറുമ്പോഴും,
ആത്മാവിൽ നുരയുന്ന
നിന്നെ കുറിച്ചുള്ള കവിതകൾ
വരി തെറ്റാതെ പകർത്തുന്നതിനെ കുറിച്ചായിരുന്നു
എന്റെ ചിന്ത....!
ഒരഗ്നിപർവതം
ഉള്ളിൽ ചുമക്കുന്ന ജീവിതമെന്ന
ദുരന്തസ്ഥലിയിൽ നിന്ന്
നിന്റെ ഓർമ്മകൾ മാത്രം
ഉരുകിയുറഞ്ഞു പോകാതെ കാത്തെടുക്കണം;
ഉരുകിത്തിളയ്ക്കുന്ന എന്റെ
ഹൃദയവിചാരങ്ങളെ
വെറുമൊരു കവിതയെന്നു പേരിട്ടു
നീ പുറംതള്ളുമെങ്കിലും......!!
🍁🍁🍁
ബിംബപ്രതിബിംബഭാവങ്ങളെ ഭംഗിയായി അടക്കിവെച്ചവതരിപ്പിച്ച
ReplyDeleteനല്ലൊരു കവിത
ആശംസകള്‍
ഒരഗ്നിപർവതം
ReplyDeleteഉള്ളിൽ ചുമക്കുന്ന ജീവിതമെന്ന
ദുരന്തസ്ഥലിയിൽ നിന്ന് , നിന്റെ ഓർമ്മകൾ
മാത്രം ഉരുകിയുറഞ്ഞു പോകാതെ കാത്തെടുക്കണം...